അനുബന്ധ വാര്ത്തകള്
- സംസ്കരിച്ചത് അവളെ തന്നെ എന്ന് എന്താണ് ഉറപ്പ് ? വ്യക്തത വരുന്നതുവരെ ചിതാഭസ്തം നിമജ്ജനം ചെയ്യില്ല: ഹത്രസ് പെൺകുട്ടിയുടെ സഹോദരൻ
- രാജ്യത്ത് കൊവിഡ് ബാധിതർ 66 ലക്ഷം കടന്നു, 24 മണിക്കൂറിനിടെ 74,442 പേർക്ക് രോഗബാധ
- പ്രോട്ടോകോൾ ലംഘിച്ച് അണികളെ കൈവീശിക്കാണിച്ച് ട്രംപിന്റെ കാർ യാത്ര; വിവാദം
- ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകും
- കൊവിഡ് വ്യാപനം: ആഗസ്റ്റിലെ സീറോ സർവേയിൽ സംസ്ഥാനത്ത് പൊസിറ്റീവായത് 0.8 ശതമാനം
പരസ്യമായി മാപ്പ് പറയണം അല്ലെങ്കിൽ നഷ്ടപരിഹാരമായി ഒരുകോടിരൂപ നൽകണം: സന്തോഷ് ഈപ്പന് ചെന്നിത്തലയുടെ വക്കീൽ നോട്ടിസ്
തിരുവനന്തപുരം: കോൺസലേറ്റിൽനിന്നും ഐഫോൺ സമ്മാനമായി സ്വികരിച്ചു എന്ന യുണിടാക് എംഡി സന്തോഷ് ഈപ്പന്റെ ആരോപണത്തിൽ വക്കിൽ നോട്ടീസ് അയച്ച് പ്രതിപക്ഷ് നേതാാവ് രമേശ് ചെന്നിത്തല. ഹർജിയിലെ തെറ്റായ ആരോപണങ്ങൾ അപകീർത്തി ഉണ്ടാക്കി എന്ന് ചുണ്ടിക്കാട്ടിയാണ് വക്കീൽ നോട്ടിസ്. രണ്ടാഴ്ചയ്ക്കകം മാധ്യമങ്ങൾക്ക് മുന്നിൽ പരസ്യമായി മാപ്പ് പറയണം, അല്ലെങ്കിൽ ഒരു കോടി രൂപ നഷ്ടപരിഹാരമായി നൽകണം എന്നും വക്കീൽ നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്..
ആരിൽനിന്നും ഐഫോണോ മറ്റു സമ്മാനങ്ങളോ സ്വീകരിച്ചിട്ടില്ല. ഐഫോൺ സമ്മാനമായി സ്വീകരിച്ചു എന്ന ആരോപണത്തിന് പിന്നിൽ സിപിഎമ്മാണ്. സിപിഎമ്മിനെ പ്രീതിപ്പെടുത്തി സിബിഐ അന്വേഷണത്തിൽനിന്നും രക്ഷപ്പെടാനാണ് സന്തോഷ് ഈപ്പൻ ശ്രമിയ്ക്കുന്നത്. സന്തോഷ് ഈപ്പന്റെ ആരോപണങ്ങൾ കോടിയേരി ഏറ്റുപിടിച്ചത് ഈ ഒത്തുകളിയ്ക്ക് തെളിവാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അടുത്ത ലേഖനം