ബാര്‍ കോഴക്കേസ്: എസ്‌പി ആര്‍ സുകേശനെതിരെ അന്വേഷണം വേണമെന്ന് വിജിലന്‍സ് ഡയറക്‌ടര്‍

തിരുവനന്തപുരം| JOYS JOY| Last Modified വെള്ളി, 5 ഫെബ്രുവരി 2016 (09:59 IST)
ബാര്‍ കോഴക്കേസ് അന്വേഷിച്ച ഉസ്യോഗസ്ഥനായ എസ് പി ആര്‍ സുകേശനെതിരെ അന്വേഷണം വേണമെന്ന് വിജിലന്‍സ്. വിജിലന്‍സ് ഡയറക്‌ടര്‍ എന്‍ ശങ്കര്‍ റെഡ്ഡിയുടേതാണ് നിര്‍ദ്ദേശം.

ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്‍റ് ബിജു രമേശുമായി ചേര്‍ന്ന് സുകേശന്‍ ഗൂഢാലോചന നടത്തിയെന്നാണ് സുകേശനെതിരെ ഉന്നയിച്ചിരിക്കുന്ന പരാതി. ഈ സാഹചര്യത്തില്‍ ഇതു സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് ശങ്കര്‍ റെഡ്ഡി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

വിജിലന്‍സ് ഡയറക്‌ടറുടെ റിപ്പോര്‍ട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പരിഗണിച്ചേക്കുമെന്നാണ് സൂചന.

വി സി 6/14 എന്ന വിജിലന്‍സ് കേസില്‍ ബിജു രമേശ് 164 സി ആര്‍ പി സി അനുസരിച്ച് മജിസ്ട്രേറ്റിന് മുമ്പാകെ നല്‍കിയ മൊഴിയോടൊപ്പം ഹാജരാക്കിയ ശബ്‌ദരേഖ അടങ്ങിയ സിഡിയാണ് സുകേശനെതിരായ തെളിവായി കണ്ടെത്തിയിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :