കൊച്ചി|
JOYS JOY|
Last Modified വ്യാഴം, 19 നവംബര്‍ 2015 (14:05 IST)
ബാര്‍കോഴ കേസില്‍ ആരോപണവിധേയനായ എക്സൈസ് മന്ത്രി കെ ബാബുവിന്റെ വീട്ടിലേക്ക് യുവമോര്‍ച്ച മാര്‍ച്ച്. കേസില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ടായിരുന്നു യുവമോര്‍ച്ച മാര്‍ച്ച്. മന്ത്രിയുടെ തൃപ്പുണ്ണിത്തുറയിലെ വീട്ടിലേക്ക് ആയിരുന്നു മാര്‍ച്ച്.
വീടിനു മുന്നില്‍ വെച്ച് പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. തുടര്‍ന്ന്, ബാരിക്കേഡ് തള്ളിമാറ്റി അകത്തേക്ക് കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല.
ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ പ്രതിഷേധമാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഒരു കോടി രൂപ കൈക്കൂലി വാങ്ങിയ ആള്‍ പുറത്താവുകയും 24 കോടി രൂപ വാങ്ങിയ ആള്‍ മന്ത്രിസഭയില്‍ തുടരുകയുമാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. ആരോപണത്തെക്കുറിച്ച് ശാസ്ത്രീയമായ അന്വേഷണം നടത്തണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.