മാണിക്കും ബാബുവിനും രണ്ട് നീതിയെന്ന ആരോപണം ശരിയല്ല: ചെന്നിത്തല

ബാര്‍ കോഴക്കെസ് , കെ എം മാണി , കെ ബാബു , രേശ് ചെന്നിത്തല
തിരുവനന്തപുരം| jibin| Last Modified തിങ്കള്‍, 16 നവം‌ബര്‍ 2015 (12:22 IST)
ബാര്‍ കോഴക്കെസില്‍ മുന്‍ ധനമന്ത്രി കെ എം മാണിക്കും എക്‍സൈസ് മന്ത്രി കെ ബാബുവിനും രണ്ട് നീതിയാണ് ലഭിച്ചതെന്ന ആരോപണം ശരിയല്ലെന്നു ആഭ്യന്തരമന്ത്രി രേശ് ചെന്നിത്തല. ബാബുവിനെതിരെ ഉയര്‍ന്ന പുതിയ ആരോപണങ്ങളെ കുറിച്ച് അന്വേഷണം നടത്തുന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് വിജിലന്‍സ് ഡയറക്ടറാണ്. സര്‍ക്കാരിന് ഇതില്‍ യാതൊരു പങ്കുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ബാര്‍ കോഴക്കെസില്‍ ഉണ്ടായ കോടതി വിധിയില്‍ സംശയമുണ്ടെങ്കില്‍ അത് ചോദ്യം ചെയ്യേണ്ടത് കോടതിയില്‍ തന്നെയാണ്.
ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനില്ല. ഇതിന് മറുപടി പറയേണ്ടത് മന്ത്രിയോ സര്‍ക്കാരോ അല്ല. അതിനൊരു സംവിധാനം ഉണ്ട്. അതിനകത്ത് നിന്നാണ് എന്തെങ്കിലും ചെയ്യേണ്ടത് ചെന്നിത്തല പറഞ്ഞു.

അതേസമയം, കെഎം മാണിക്കെതിരെ വീണ്ടും കോഴ ആരോപണവുമായി ബാര്‍ ഹോട്ടല്‍‌സ് ഓണേഴ്‌സ് വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ് രംഗത്ത് എത്തി. ഫ്ളാറ്റ് നിര്‍മാതാക്കളില്‍ നിന്ന് മാണി അഞ്ച് കോടി രൂപ കോഴ വാങ്ങിയെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

സംസ്ഥാന ബജറ്റിന് മുമ്പായി ഫ്ളാറ്റ് നിര്‍മാതാക്കളില്‍ നിന്ന് മാണി അഞ്ച് കോടി രൂപ കോഴ വാങ്ങുകയായിരുന്നു. തന്നോട് ചോദിച്ചപ്പോള്‍ നല്‍കിയില്ല. മറ്റു ഉടമകള്‍ പണം നല്‍കി. ഇവര്‍ പണം പിരിക്കുന്നതിന്റെ ഫോണ്‍ സംഭാഷണം അടങ്ങിയ സിഡി കൈവശമുണ്ട്. തങ്ങളെ ഉപദ്രവിക്കരുതെന്നു ഫ്ളാറ്റ് നിര്‍മാതാക്കള്‍ പറഞ്ഞതിനാല്‍ ഈ തെളിവ് പുറത്തുവിടാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍, വിഷയത്തില്‍ നല്ല അന്വേഷണം നടന്നാല്‍ തെളിവുകള്‍ അട്ങ്ങിയ സിഡി കൈമാറാന്‍ തയാറാണെന്നും ബിജു രമേശ് വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :