മത്സ്യത്തൊഴിലാളികള്‍ക്ക് ശ്രീലങ്കന്‍ നേവിയുടെ സ്നേഹ സമ്മാനം
രാമേശ്വരം|
WEBDUNIA|
PRO
PRO
കച്ചത്തീവിനു സമീപം ട്രോളിംഗില്‍ ഏര്‍പ്പെട്ടിരുന്ന ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ശ്രീലങ്കന്‍ നേവിയുടെ സ്നേഹ സമ്മാനം. തൊഴിലാളികളെ ശ്രീലങ്കന്‍ നേവി വരവേറ്റത് മധുരപലഹാരങ്ങളും ശീതളപാനീയങ്ങളും നല്‍കി. എന്നാല്‍ മേഖലയില്‍ മീന്‍പിടിക്കാന്‍ തൊഴിലാളികളെ ലങ്കന്‍ നേവി അനുവദിച്ചില്ല.
മത്സ്യത്തൊഴിലാളികളോട് ലങ്കന്‍ നേവി കടലിടുക്കിലെ വിവിധ ഇടങ്ങളില്‍വച്ച് സൌഹൃദപരമായി പെരുമാറിയെന്നും സംസാരിക്കാന്‍ എത്തിയെന്നും തൊഴിലാളികളുടെ പ്രാദേശിക നേതാവ് എമെറിറ്റ് പറഞ്ഞു.
1974ല്‍ കച്ചത്തീവ് ശ്രീലങ്കക്കു വിട്ടുകൊടുത്തതിനു ശേഷം ഇവിടെ ഏത്തുന്ന ഇന്ത്യന്‍ മീന്‍പിടുത്ത തൊഴിലാളികള്‍ക്ക് നേരെ അതിര്‍ത്തി ലംഘനത്തിന്റെ പേരില്‍ ലങ്കന്‍ നേവിയുടെ ആക്രമണം പതിവായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം 98 തമിഴ് മത്സ്യത്തൊഴിലാളികളെ വിട്ടയക്കാന്‍ ലങ്ക തീരുമാനിച്ചതിനു ശേഷമാണ് ലങ്കന്‍ നേവിയുടെ സ്വഭവത്തില്‍ മാറ്റമുണ്ടായതെന്നത് ശ്രദ്ധേയമാണ്. ലങ്കക്കെതിരെ യുദ്ധക്കുറ്റങ്ങള്‍ അന്വേഷിക്കാന്‍ യുഎന്നില്‍ കൊണ്ടുവന്ന പ്രമേയത്തില്‍നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു.