രാമേശ്വരം|
VISHNU.NL|
Last Modified ചൊവ്വ, 29 ജൂലൈ 2014 (14:45 IST)
ലങ്കന്‍ സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്ന് ആരോപിച്ച് 50 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവിക സേന അറസ്റ്റു ചെയ്തു. തമിഴ്‌നാട്ടിലെ നാഗപട്ടണം, കരെയ്കല്‍ സ്വദേശികളാണ് അറസ്റ്റിലായത്. ഇവരുടെ ഏഴ് ബോട്ടുകളും സേന പിടിച്ചെടുത്തു. ഒരാഴ്ചയ്ക്കുള്ളില്‍ ഇത് രണ്ടാം തവണയാണ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ ലങ്കന്‍ സേനയുടെ പിടിയിലാകുന്നത്.
വിവാദമേഖലയായ കച്ചത്തീവിനു സമീപമുള്ള സമുദ്ര മേഖലയില്‍ മത്സ്യബന്ധനം നടത്താനുള്ള അനുമതിക്കായി നല്‍കണമെന്ന ഇന്ത്യയുടെ ആവശ്യത്തോട് ലങ്ക ഇതുവരെ പ്രതികരിച്ചിട്ടില്ല.
കച്ചത്തീവില്‍ മത്സ്യബന്ധനം അനുവദിക്കണമെന്ന ഇന്ത്യയുടെ ആവശ്യം ഈ വര്‍ഷമാദ്യം ലങ്ക തള്ളിയിരുന്നു.