അയ്യപ്പ ദർശനത്തിനെത്തിയ ബിന്ദുവിന് ഊരുവിലക്ക്; വീട്ടിൽ കയറ്റിയില്ല, ജോലി ചെയ്യാൻ അനുമതിയില്ല, അഭയം തേടിയെത്തിയ സുഹൃത്തിന്റെ വീട്ടിൽ പ്രതിഷേധവും ഭീഷണിയും

അയ്യപ്പ ദർശനത്തിനെത്തിയ ബിന്ദുവിന് ഊരുവിലക്ക്; വീട്ടിൽ കയറ്റിയില്ല, ജോലി ചെയ്യാൻ അനുമതിയില്ല, അഭയം തേടിയെത്തിയ സുഹൃത്തിന്റെ വീട്ടിൽ പ്രതിഷേധവും ഭീഷണിയും

Rijisha M.| Last Modified ചൊവ്വ, 23 ഒക്‌ടോബര്‍ 2018 (16:17 IST)
തുലാമാസ പൂജയ്‌ക്കായി തുറന്നപ്പോൾ അയ്യപ്പ ദർശനത്തിനായി നിരവധി സ്‌ത്രീകളാണ് ശബരിമലയിൽ എത്തിയത്. കോഴിക്കോട് ചേവായൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂൾ അദ്ധ്യാപികയയ ബിന്ദു തങ്കം കല്യാണിയും അതിൽ ഒരാളാണ്. പ്രതിഷേധക്കാർ കടത്തിവിടില്ലെന്ന് മനസ്സിലാക്കി തിരിച്ചുവരികയായിരുന്നു ഇവർ ഉൾപ്പെടെയുള്ള എല്ലാ സ്‌ത്രീകളും.

എന്നാൽ, തിരിച്ച് നാട്ടിലേക്കെത്തിയ ബിന്ദുവിനെ കാത്തിരുന്നത് ചില്ലറ കാര്യങ്ങൾ ഒന്നും അല്ല. സ്വന്തമായി വീടില്ലാത്ത ബിന്ദു ഒരു വാടക വീട്ടിലായിരുന്നു താമസിച്ചുകൊണ്ടിരുന്നത്. എന്നാൽ ഇപ്പോൾ ആ വീട്ടിൽ താമസിക്കാൻ ബിന്ദുവിനെ വീട്ടുടമസ്ഥൻ അനുവദിക്കുന്നില്ല. വീട്ടുടമ വിലക്കേർപ്പെടുത്തിയപ്പോൾ താമസിക്കാനായി ഒരു ഫ്ലാറ്റിലേക്ക് എത്തിയെങ്കിലും അതിന് നേരെയും ആക്രമണം ഉണ്ടാകുകയായിരുന്നു. അവരെ ഫ്ലാറ്റിൽ താമസിപ്പിച്ചാൽ കൈയും കാലും വെട്ടുമെന്നുള്ള ഭീഷണി വരെ ഉണ്ടായിരുന്നു.

പിന്നീട് ബിന്ദു കസബ പൊലീസിൽ അഭയം തേടുകയും തുടർന്ന് പൊലീസ് സഹായത്തോടെ ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് എത്തുകയുമായിരുന്നു. എന്നാൽ അവിടെയും പ്രതിഷേധക്കാർ എത്തി. അതുകൂടാതെ, ഇനി ഒരു അറിയിപ്പ് ലഭിക്കാതെ സ്‌കൂളിലേക്ക് ജോലിക്ക് വരേണ്ടെന്നാണ് അധികൃതരും ഇവരോട് പറഞ്ഞിരിക്കുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :