Sumeesh|
Last Updated:
ചൊവ്വ, 23 ഒക്‌ടോബര്‍ 2018 (14:33 IST)
പ്രായഭേതമന്യേ സ്ത്രീകൾക്ക് ശബരിമലയിൽ ആരാധന നടത്താം എന്ന സുപ്രിം
കോടതി വിധിയിൽ നിലപാട് വ്യക്തമാക്കി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ആര്‍ത്തവ രക്തത്തില്‍ മുക്കിയ പാഡുമായി നിങ്ങള്‍ സുഹൃത്തിന്റെ വീട്ടില്‍ പോകുമോ പിന്നെ എന്തിനാണ് അത് ക്ഷേത്രത്തിലേക്ക് കൊണ്ടു പോകുന്നത് എന്ന് സ്മൃതി ഇറാനി ചോദിച്ചു.
എല്ലാവർക്കും പ്രാർത്ഥിക്കാനുള്ള അവകാശമുണ്ട്. എന്നാൽ അശുദ്ധമാക്കാനുള്ള അവകാശമില്ല. കേന്ദ്ര മന്ത്രിയായതിനാൽ സുപ്രീം കോടതി വിധിയെക്കുറിച്ച് കൂടുതൽ സംസാരിക്കുന്നതിന് തനിക്ക് പരിമിതികൾ ഉണ്ടെന്നും സ്മൃതി ഇറാനി വ്യക്തമാക്കി.
ശബരിമലയിൽ എല്ലാ പ്രായക്കാരായ സ്ത്രീകൾക്കും പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്ക് പിന്നാലെ വലിയ പ്രതിഷേധമാണ് സംസ്ഥാന വ്യാപകമയി ഉണ്ടായത്. ദർശനം നടത്താൻ ശബരിമലയിലെത്തിയ യുവതികളെ കയ്യേറ്റം ചെയ്യുന്ന അവസ്ഥയിലേക്ക് തന്നെ കാര്യങ്ങൾ നീങ്ങി. വിഷയത്തിൽ റിട്ട് ഹർജികൾ നവംബർ 13ന് പരിഗണിക്കും എന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.