Sumeesh|
Last Modified ചൊവ്വ, 23 ഒക്‌ടോബര്‍ 2018 (14:43 IST)
പന്തളം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി ഉന്നയിച്ച വാദങ്ങൾക്ക് ബുധനാഴ്ച മറുപടി പറയുമെന്ന് പന്തളം രാജകുടുംബം പ്രതിനിധി ശശികുമാര വർമ. മുഖ്യമന്ത്രിയുടെ പത്ര സമ്മേളനം പൂർണമായും കണ്ടിട്ടില്ല. പന്തളം കൊട്ടാരത്തെ ബാധിക്കുന്ന കാര്യങ്ങൾ പരിശോധിച്ച ശേഷം ബുധനാഴ്ച വാർത്താസമ്മേളനം നടത്തുമെന്നും ശശികുമാര വർമ പറഞ്ഞു.
ക്ഷേത്രത്തിൽ തന്ത്രിയുടെയും പരിചാരകരുടെയും അധികാരം എന്താണെന്ന കാര്യം തന്ത്ര സമുച്ഛയത്തിൽ കൃത്യമായി പറയുന്നുണ്ട്. മുഖ്യമന്ത്രിയുടെ വദങ്ങൾ പരിശോധിച്ച ശേഷം ഇക്കാര്യത്തിൽ കൃത്യമായ മറുപടി നൽകും. ശബരിമലയിൽ വിശ്വാസികളുടെ പ്രാർത്ഥന ഫലിച്ചുവെന്നും കൊട്ടാരം പ്രതിനിധി പറഞ്ഞു.
ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചാൽ നട പൂട്ടി താക്കോൽ നൽകി പതിനെട്ടാം പടി ഇറങ്ങുമെന്ന് നേരത്തെ തന്ത്രി പറഞ്ഞിരുന്നു. ഇതിനെ ശക്തമായ ഭാഷയിൽ മുഖ്യമന്ത്രി വിമർശിച്ചിരുന്നു. ശബരിമലയിലെ പൂജാതി കർമ്മങ്ങൾ നിർവഹിക്കുന്നതിൽ തന്ത്രിക്ക് അധികാരമുണ്ട്. എന്നാൽ ഭരണപരമായ തീരുമാനങ്ങൽ എടുക്കുന്നത് ദേവസ്വം ബോർഡാണെന്ന് മറക്കരുതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.