പിള്ള ഇടത്തേക്കു തന്നെ; അച്ഛനും മകനും ജയരാജനെ ജയിലിലെത്തി കണ്ടു

ബാലകൃഷ്ണ പിള്ള, ഗണേഷ് കുമാര്‍, ജയരാജന്‍
തിരുവനന്തപുരം| vishnu| Last Modified ബുധന്‍, 4 ഫെബ്രുവരി 2015 (15:40 IST)
കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍ ബാലകൃഷ്‌ണപിള്ളയും മകന്‍ കെ ബി ഗണേശ്‌ കുമാറും ഇടതുപക്ഷത്തേക്കെന്ന് സൂചന. തങ്ങള്‍ ഇടതുപക്ഷത്തേക്കെന്ന് സൂചന നല്‍കി പിള്ളയും മകനും എം‌എല്‍‌എയുമായ ഗണേഷ്കുമാറും ജഡ്‌ജിമാര്‍ക്കെതിരായ 'ശുംഭന്‍' പ്രയോഗത്തെ തുടര്‍ന്ന്‌ തടവിലായ സിപിഎം സംസ്‌ഥാന സമിതി അംഗം എം.വി ജയരാജനെ ജയിയിലെത്തി സന്ദര്‍ശിച്ചു. ഉച്ചയോടെയായിരുന്നു ഇരുവരും പൂജപ്പുര ജയിലിലെത്തി ജയരാജനെ സന്ദര്‍ശിച്ചത്‌.

സന്ദര്‍ശനത്തിന്‌ പിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യങ്ങളൊന്നും ഇല്ലെന്ന്‌ ബാലകൃഷ്‌ണപിള്ള പ്രതികരിച്ചു. മനുഷ്യത്വപരമായ സമീപനം മാത്രമാണ്‌ ഇത്‌. എന്നാല്‍ എല്‍ഡിഎഫിനോട്‌ അകല്‍ച്ചയില്ലെന്ന് പറഞ്ഞത് ഇടതുപക്ഷത്തിലേക്ക് ചേക്കേറനുള്ള നീക്കമായാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ബാര്‍ കോഴ വിവാദത്തേ തുടര്‍ന്ന് ഇടതുപക്ഷം സമരത്തിലേക്കെത്തിയതിന്റെ പിന്നലെ യുഡി‌എഫിലെ മന്ത്രിമാര്‍ക്കെതിരെ അഴിമതി ആരോപനം ഉന്നയിച്ച ഗണെഷ് കുമാറും കൂടി ഇടതുപക്ഷത്തേക്കെത്തുന്നത് മുതല്‍ കൂട്ടാകുമെന്നാണ് ഇടതുപക്ഷം കരുതുന്നത്. അതിനുള്ള മുന്നൊരുക്കങ്ങള്‍ക്കായാണ് ഇരുവരും ജയരാജനെ സന്ദര്‍ശിച്ചതെന്നാണ് സൂചന.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :