കണ്ണൂര്‍|
Last Updated:
തിങ്കള്‍, 2 ഫെബ്രുവരി 2015 (10:40 IST)
'ശുംഭന്‍ ’ പരാമര്‍ശത്തില്‍ സുപ്രീം കോടതി നാലാഴ്ചത്തെ തടവിന് ശിക്ഷ സിപിഎം നേതാവ് എം വി ജയരാജന്‍ ഇന്ന് കീഴടങ്ങും. ഹൈക്കോടതി രജിസ്ട്രാര്‍ക്ക് മുമ്പിലാണ് കീഴടങ്ങുക. ഇതിനായി ഇന്ന് പുലര്‍ച്ചെ ജയരാജന്‍ കൊച്ചിയിലെത്തി.
പാതയോരത്തെ യോഗ നിരോധനത്തില്‍ നിലപാടില്‍ മാറ്റമില്ലെന്നും നിരോധനത്തിനെതിരായ പ്രതിഷേധം തുടരുമെന്നും എം വി ജയരാജന്‍ പറഞ്ഞു.
2010 ജൂലൈ
26നായിരുന്നു എം വി ജയരാജന്‍ വിവാദമായ ശുംഭന്‍ പരാമര്‍ശം നടത്തിയത്. പാതയോരത്തെ പൊതുയോഗങ്ങള്‍ നിരോധിച്ചു കൊണ്ടുള്ള ഹൈക്കോടതി വിധിക്കതിരെ പ്രതിഷേധം അറിയിച്ചു കൊണ്ടു നടത്തിയ യോഗത്തില്‍ ചില ശുംഭന്മാര്‍ ആണ് ഇത്തരത്തിലുള്ള വിധി പുറപ്പെടുവിക്കുന്നതെന്ന് ആയിരുന്നു ജയരാജന്‍ പറഞ്ഞത്. സുപ്രീംകോടതിയുടെ വിധി അംഗീകരിക്കുന്നെന്ന് എം വി ജയരാജന്‍ നേരത്തെ പ്രതികരിച്ചിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.