കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി പി. ജയരാജന്‍ തുടരും

കണ്ണൂര്‍| Last Modified ശനി, 31 ജനുവരി 2015 (14:22 IST)
സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി പി.ജയരാജന്‍ തുടരും. ജില്ലാകമ്മിറ്റിയിലേയ്ക്ക് 47 അംഗങ്ങളെ തെരഞ്ഞെടുത്തു. 11 പേര്‍ പുതുമുഖങ്ങളാണ്. 9 പേരെ ഒഴിവാക്കി. ഐകകണ്ഠേനെയാണ് സെക്രട്ടറിയെ തിരഞ്ഞെടുത്തത്.

സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനങ്ങള്‍ ഇന്ന് അവസാനിക്കും. ഇന്ന് വൈകീട്ട് നടക്കുന്ന സമാപന സമ്മേളനത്തില്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പങ്കെടുക്കില്ല.പൊതു സമ്മേളനം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുക.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :