തിരുവനന്തപുരം|
Joys Joy|
Last Modified വെള്ളി, 30 ജനുവരി 2015 (11:52 IST)
വിവാദമായ ‘ശുംഭന്‍ ’ പരാമര്‍ശത്തില്‍ സുപ്രീംകോടതിയുടെ വിധി അംഗീകരിക്കുന്നെന്ന് സി പി എം നേതാവ് എം വി ജയരാജന്‍ .എന്നാല്‍ ,താന്‍ കോടതിയലക്‌ഷ്യമൊന്നും ചെയ്യാത്തതിനാലാണ് മാപ്പു പറയാത്തതെന്ന് ജയരാജന്‍ പറഞ്ഞു.
പ്രസംഗത്തിലെ ഒരു വാചകമല്ല ആശയമായിരുന്നു പരിഗണിക്കേണ്ടതെന്നും ജയരാജന്‍ പറഞ്ഞു.
‘ശുംഭന്‍ ’ പരാമര്‍ശം നടത്തിയതിന് സുപ്രീംകോടതി നാല് ആഴ്ചത്തെ തടവിന് വിധിച്ചിരുന്നു. സുപ്രീംകോടതിയുടെ നിര്‍ദ്ദേശം ബന്ധപ്പെട്ട അധികൃതര്‍ക്കു ലഭിച്ചാല്‍ ഉടന്‍ തന്നെ അറസ്റ്റു സംബന്ധിച്ചുള്ള നടപടികള്‍ ഉണ്ടായേക്കും.
2010 ജൂലൈ 26ന് ആയിരുന്നു ജയരാജന്റെ വിവാദമായ ശുംഭന്‍ പരാമര്‍ശം.
അതേസമയം, വിധിയില്‍ വീണ്ടും നിയമപരമായ വഴി സ്വീകരിക്കുമോ എന്നതു സംബന്ധിച്ച് ജയരാജന്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. നിയമപരമായ വഴി സ്വീകരിക്കുകയാണെങ്കില്‍ പുനപരിശോധന ഹര്‍ജി സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാവുന്നതാണ്.