ആകെ തകര്‍ന്ന് ബാലഭാസ്‌കറിന്‍റെ ലക്‍ഷ്മി, സന്ദര്‍ശകരെ അനുവദിക്കില്ല; ആശുപത്രിയില്‍ നിന്ന് ഉടന്‍ വീട്ടിലേക്ക് മാറ്റും

ബാലഭാസ്കര്‍, ലക്ഷ്മി, തേജസ്വിനി, Balabhaskar, Lakshmi, Thejaswini
തിരുവനന്തപുരം| BIJU| Last Modified വെള്ളി, 12 ഒക്‌ടോബര്‍ 2018 (11:29 IST)
ബാലഭാസ്കറിന്‍റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ പുരോഗതി. രണ്ടാഴ്ചയ്ക്കകം തന്നെ ആശുപത്രി വിടാനാകുമെന്നാണ് അറിയുന്നത്. ബാലഭാസ്കറിന്‍റെയും മകള്‍ തേജസ്വിനിയുടെയും മരണമേല്‍പ്പിച്ച ആഘാതം ലക്ഷ്മിയെ മാനസികമായി തകര്‍ത്തിരിക്കുകയാണ്.

വെന്‍റിലേറ്റര്‍ നീക്കിയതിന് ശേഷമാണ് ലക്ഷ്മിയെ ബന്ധുക്കള്‍ ബാലഭാസ്കറിന്‍റെയും മകളുടെയും വിയോഗത്തേപ്പറ്റി അറിയിച്ചത്. അതോടെ തളര്‍ന്നുപോയ ലക്ഷ്മിയെ ഇപ്പോള്‍ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനാണ് ബന്ധുക്കളും സുഹൃത്തുക്കളും ശ്രമിക്കുന്നത്.

ബാലഭാസ്കറിന്‍റെയും മകളുടെയും വിയോഗം ഉള്‍ക്കൊള്ളാന്‍ ലക്ഷ്മിക്ക് ഇനിയും ഏറെ സമയം എടുക്കേണ്ടിവരും. അതിനാല്‍ തന്നെ സന്ദര്‍ശകരെ ഇപ്പോള്‍ അനുവദിക്കുന്നില്ല. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് ലക്ഷ്മിക്കൊപ്പം എപ്പോഴുമുള്ളത്.

ആശുപത്രി വിട്ടാലും ലക്ഷ്മിക്ക് സാധാരണ നില കൈവരിക്കാന്‍ സമയമെടുക്കും എന്നതുകൊണ്ട് ഏറെ കരുതലോടെയാണ് ബന്ധുക്കളും സുഹൃത്തുക്കളും നീങ്ങുന്നത്. എല്ലാവരുടെയും പ്രാര്‍ത്ഥനകളും സഹകരണവുമാണ് ലക്ഷ്മിക്ക് ഇനിയും സാധാരണ ജീവിതം നയിക്കാന്‍ താങ്ങാവുകയെന്നും അതിനാല്‍ എല്ലാവരും അതിനായി ശ്രമിക്കണമെന്നുമാണ് സുഹൃത്തുക്കള്‍ സമൂഹമാധ്യമത്തിലൂടെ അറിയിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :