ലക്ഷ്മി അറിഞ്ഞു, ജാനിമോളും ബാലുവും ഇനിയില്ലെന്ന്!

അപർണ| Last Modified തിങ്കള്‍, 8 ഒക്‌ടോബര്‍ 2018 (18:37 IST)
അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന വയലിനിസ്റ്റ് ബാൽഭാസ്കറുടെ ഭാര്യ ലക്ഷമിയുടെ ആരോഗ്യസ്ഥിതിയിൽ മാറ്റം. ലക്ഷ്മിക്ക് ഇപ്പോൾ വെന്റിലേറ്ററിന്റെ സഹായം കൂടാതെ ശ്വസിക്കാൻ സാധിക്കുന്നുണ്ട്. അതേസമയം, ബാലഭാസ്കറിന്റേയും മകൾ ജാനിയുടെയും മരണവാർത്ത കുടുംബാംഗങ്ങൾ ലക്ഷ്മിയെ അറിയിച്ചു.

സ്റ്റീഫൻ ദേവസിയാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത്. 'ലക്ഷ്മിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. ലക്ഷ്മിക്ക് സ്വയം ശ്വസിക്കാൻ സാധിക്കുന്നുണ്ട്. ബാലയുടെയും ജാനിയുടെയും കാര്യം ലക്ഷ്മിയുടെ അമ്മ സമാധാനപരമായി അവരോട് പറഞ്ഞു. അവർ ഏറ്റവും വേദന നിറഞ്ഞ നിമിഷത്തിലൂടെയാകും ഇപ്പോൾ കടന്നു പോകുന്നത്. പക്ഷേ അവരുടെ ആരോഗ്യനിലയ്ക്ക് ഇപ്പോൾ കുഴപ്പമൊന്നുമില്ല’.

ന്റിലേറ്റർ നീക്കം ചെയ്തുവെങ്കിലും ഐസിയുവിൽ തുടരും. ഈ ആഴ്ച അവസാനത്തോടെ വാർഡിലേക്ക് മാറ്റുന്ന കാര്യം പരിഗണിക്കുമെന്നും സ്റ്റീഫൻ ദേവസി അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :