‘അന്ന് എന്താണ് സംഭവിച്ചതെന്ന് മുകേഷ് പറയണം’; ലൈംഗികാരോപണത്തില്‍ തുറന്നടിച്ച് ഭാഗ്യലക്ഷ്മി

‘അന്ന് എന്താണ് സംഭവിച്ചതെന്ന് മുകേഷ് പറയണം’; ലൈംഗികാരോപണത്തില്‍ തുറന്നടിച്ച് ഭാഗ്യലക്ഷ്മി

 bhagyalakshmi , mukesh , me too allegation , Tess Joseph , AMMA , ഭാഗ്യലക്ഷ്മി , ടെസ് ജോസഫ് , മുകേഷ് , ലൈംഗികാരോപണം , അമ്മ
കൊച്ചി/തിരുവനന്തപുരം| jibin| Last Updated: ചൊവ്വ, 9 ഒക്‌ടോബര്‍ 2018 (18:39 IST)
മി ടു ക്യാമ്പെയ്ന്‍റെ ഭാഗമായി ഉയര്‍ന്ന ലൈംഗികാരോപണത്തില്‍ എംഎൽഎയും നടനുമായ മുകേഷ് മറുപടി പറയണമെന്ന് ഡബ്ബിങ് ആര്‍ട്ടിസ്‌റ്റ് ഭാഗ്യലക്ഷ്മി.

കാസ്റ്റിംഗ് ഡയറക്ടര്‍ ടെസ് ജോസഫ് മുകേഷിനെതിരെ ഉന്നയിച്ച ലൈംഗികാരോപണത്തിൽ പ്രതികരിക്കേണ്ടത് എംഎല്‍എ കൂടിയായ മുകേഷിന്റെ കടമയാണ്. തനിക്ക് ഓര്‍മ്മയില്ലെന്ന് പറയുന്നത് ഒരു ജനപ്രതിനിധി എന്ന നിലയില്‍ അദ്ദേഹത്തിന് ചേരില്ല. സംഭവിച്ച കാര്യങ്ങള്‍ എന്താണെന്ന് മുകേഷ് തന്നെ പറയട്ടെ എന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

എന്താണ് നടന്നതെന്ന് മുകേഷ് പറയണം. അല്ലെങ്കില്‍ പെണ്ണ് നുണ പറയുന്നു, ഇല്ലാക്കഥ പറയുന്നു എന്ന ആരോപണമുണ്ടാകും. അതിനാല്‍ തനിക്ക് ഓര്‍മയില്ലെന്ന് മുകേഷ് പറയുന്നത് ശരിയല്ല. തുറന്നുപറച്ചിലുകള്‍ ഗൗരവമുള്ളതാണ്. ആ നടപടി ധീരമായിരിക്കുമെന്നും ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ഭാഗ്യലക്ഷ്മി വ്യക്തമാക്കി.

ആരോപണങ്ങളും കുറവുകളും നോക്കി പുറത്താക്കല്‍ നടപടി സ്വീകരിച്ചാല്‍ മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയില്‍ ആരുമുണ്ടാകില്ല. 400 പേരുള്ള സംഘടനയില്‍ എല്ലാവരും പല സ്വഭാവക്കാരാണ്. അതിനാല്‍ എല്ലാ വിഷയങ്ങളിലും സംഘടന മറുപടി പറയണമെന്ന് പറയുന്നത് ശരിയല്ലെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :