കൊച്ചി|
Last Updated:
ചൊവ്വ, 10 മാര്‍ച്ച് 2015 (15:06 IST)
വിവാദമായ കൊക്കെയ്ന്‍ കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയടക്കം അഞ്ചു പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
പ്രതികള്‍ മയക്കുമരുന്ന് കൈവശംവച്ചിരുന്നതായും ഉപയോഗിച്ചിരുന്നവെന്നും
സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. സിനിമ സംബന്ധിച്ച ചര്‍ച്ചയ്ക്കാണ് താന്‍ ഫ്ലാറ്റില്‍ പോയതെന്ന ഷൈന്‍ ടോം ചാക്കോയുടെ വാദം കോടതി തള്ളി.
കൊച്ചിയെ ലഹരിമരുന്ന് മാഫിയ ഹബ്ബായി ഉപയോഗിക്കുന്നതായി പൊലീസ് ഹൈക്കോടതില്‍ പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും ഈ ഘട്ടത്തില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞു
കൊക്കെയ്ന്‍ കേസില്‍ പിടിയിലായ നൈജീരിയന്‍ സ്വദേശിയില്‍ നിന്നും നിര്‍ണ്ണായകമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഇതില്‍ പലതും ഞെട്ടിക്കുന്നവയാണെന്നും സര്‍ക്കാര്‍ പറയുന്നു. കൊക്കെയ്ന്‍ കേസില്‍ അറസ്റ്റിലായ ചലച്ചിത്ര താരം ഷൈന്‍ ടോം ചാക്കോ അടക്കമുള്ളവരുടെ രക്തസാമ്പിളുകള്‍ പരിശോധനയ്ക്കായി ഡല്‍ഹിയിലെ ഡല്‍ഹിയിലെ സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് അയച്ചിരുന്നു. നടന്‍ ഷൈന്‍ ടോം ചാക്കോയെ കൂടാതെ, സഹസംവിധായിക ബ്ലസി, മോഡലുകളായ രേഷ്‌മ രംഗസ്വാമി, കരുനാഗപ്പള്ളി സ്വദേശി ടിന്‍സി ബാബു, സ്നേഹ ബാബു എന്നിവരാണ് കേസിലെ പ്രതികള്‍.