കൊച്ചി|
jibin|
Last Modified വെള്ളി, 6 മാര്‍ച്ച് 2015 (14:34 IST)
ടാഗോര്‍ വിദ്യാനികേതന്‍ സ്‌കൂളിലെ പ്രധാനധ്യാപകന്‍ ഇപി ശശിധരന്‍ ജീവനൊടുക്കിയ കേസില്‍ കീഴടങ്ങിയ ജയിംസ് മാത്യു എംഎല്‍എയ്‌ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. സാക്ഷികളെ സ്വാധീനിക്കരുത്, കേസിലെ തെളിവുകള്‍ നശിപ്പിക്കരുത് എന്ന ഉപാധികളാണ് കോടതി നല്‍കിയത്. കേസിലെ മറ്റൊരു പ്രതിയും അധ്യാപകനുമായ കെവി ഷാജിക്കും കോടതി ജാമ്യം നല്‍കി.
പ്രധാനധ്യാപകന്‍ ഇപി ശശിധരന്റെ ആത്മഹത്യാ കുറിപ്പിന്റെ അടിസ്‌ഥാനത്തിലായിരുന്നു ജയിംസ് മാത്യു എംഎല്‍എയേയും കെവി ഷാജിയേയും അറസ്‌റ്റ് ചെയ്‌ത് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നത്. തന്റെ മരണത്തിന് ഉത്തരവാദികള്‍ ഇരുവരുമാണെന്ന് കുറിപ്പ് എഴുതിവെച്ച ശേഷമായിരുന്നു ഇപി ശശിധരന്‍ ആത്മഹത്യ ചെയ്‌തത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.