പ്രഥമാധ്യാപകന്റെ ആത്മഹത്യ: തളിപ്പറമ്പ് എംഎല്‍എയുടെ ജാമ്യാപേക്ഷ തള്ളി

കണ്ണൂര്‍| Last Modified വെള്ളി, 13 ഫെബ്രുവരി 2015 (19:20 IST)
തളിപ്പറമ്പ് ടാഗോര്‍
വിദ്യാനികേതനിലെ പ്രധാന അധ്യാപകന്‍ ഇ പി ശശിധരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ തളിപ്പറമ്പ് എംഎല്‍എ ജയിംസ് മാത്യുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ
ഹൈക്കോടതി തള്ളി. അധ്യാപകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട ജയിംസ് മാത്യു സമര്‍പ്പിച്ച അപേക്ഷയിലാണ് കോടതി നടപടി.

കഴിഞ്ഞ ഡിസംബര്‍ 14ന് ചുഴലിയിലെ വീട്ടില്‍നിന്ന് പോയ ശശിധരനെ പിറ്റേദിവസം കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡിന് സമീപം ലോഡ്ജ്മുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഇവിടെ നിന്നും കണ്ടെടുത്ത ആ‍ത്മഹത്യ കുറിപ്പില്‍ തന്റെ ആത്മഹത്യയ്ക്ക് കാരണം സഹാധ്യാപകന്‍ എം വി ഷാജി ജെയിംസ് മാത്യു എംഎല്‍എ
എന്നിവരാണെന്ന് ശരിധരന്‍ പറഞ്ഞിരുന്നു. നേരത്തെ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയും എം.എല്‍.എയുടെ മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയിരുന്നു.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :