1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Babu Raj Film News

നാണം കെടുത്തി കള്ളക്കേസില്‍ ജയിക്കാമെന്ന് കരുതേണ്ട: നടന്‍ ബാബുരാജ്

Babu Raj Film News
നാണം കെടുത്തി കള്ളക്കേസില്‍ ജയിക്കാമെന്ന് കരുതേണ്ടെന്ന് നടന്‍ ബാബുരാജ്. റിസോര്‍ട്ട് പാട്ടത്തിന് നല്‍കി പണം തട്ടി എന്ന പരാതി വാസ്തവമല്ലെന്ന് ബാബുരാജ് പറഞ്ഞു. പരാതിക്കാരന്‍ അരുണില്‍ നിന്ന് 35 ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങി റിസോര്‍ട്ട് വാടകയ്ക്ക് കൊടുക്കുകയായിരുന്നു. എന്നാല്‍ കോവിഡ് സമയത്ത് 11 മാസത്തോളം റിസോര്‍ട്ട് പൂട്ടിയിട്ടതിനെ തുടര്‍ന്ന് ഏറെ നാശനഷ്ടങ്ങള്‍ ഉണ്ടായെന്നും പകുതി നഷ്ടം സഹിക്കണമെന്ന് പരാതിക്കാരനോട് ആവശ്യപ്പെട്ടതില്‍ നിന്നാണ് തര്‍ക്കം തുടങ്ങിയതെന്നും ബാബുരാജ് പറഞ്ഞു.
 
താന്‍ ചെന്നപ്പോള്‍ വാതില്‍ അടക്കം പലതും പൊളിഞ്ഞു വീണ അവസ്ഥയിലായിരുന്നു എന്നും 11 മാസത്തെ വാടക തനിക്ക് തന്നിട്ടില്ല എന്നും അതിനാല്‍ തൊടുപുഴ കൊമേഴ്‌സ്യല്‍ കോടതിയില്‍ പോയി ഓര്‍ഡര്‍ എടുത്ത് അരുണിനെ അവിടെനിന്ന് പുറത്താക്കി എന്നും ബാബുരാജ് പറഞ്ഞു. അതിനുശേഷമാണ് അരുണ്‍ 35 ലക്ഷം രൂപ തിരിച്ചു വേണമെന്ന് പറഞ്ഞു തന്റെ അടുത്തുവന്നതെന്നും താരം പറഞ്ഞു.
അടുത്ത ലേഖനം
തമിഴ്‌നാട്ടില്‍ നാലും എട്ടുംമാസം പ്രായമുള്ള കുഞ്ഞുങ്ങളേയും യുവതിയേയും ചുട്ടുകൊന്നു