സംസ്ഥാന ബജറ്റില്‍ കൂട്ടിയ നികുതികള്‍ക്കൊന്നും ഇളവില്ല; കാലോചിതമായ മാറ്റങ്ങളാണ് വരുത്തിയതെന്ന് ധനമന്ത്രി

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 8 ഫെബ്രുവരി 2023 (17:36 IST)
സംസ്ഥാന ബജറ്റില്‍ കൂട്ടിയ നികുതികള്‍ക്കൊന്നും ഇളവില്ലെന്നും കാലോചിതമായ മാറ്റങ്ങളാണ് വരുത്തിയതെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധന സെസ്സ്, ഭൂമിയുടെ ന്യായവില എന്നിവയില്‍ ഇളവ് വരുത്തുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമാകുമെന്നും നിരത്തില്‍ ഇളവ് വരുത്തുമെന്നുമാണ് പ്രതീക്ഷിച്ചിരുന്നത്.

മദ്യത്തിന് കാലോചിതമായ മാറ്റമാണ് വരുത്തിയത്. കഴിഞ്ഞ രണ്ട് വര്‍ഷമായി നികുതി വര്‍ധിപ്പിച്ചിട്ടില്ല. 500 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിനാണ് ഈ നികുതി വര്‍ധനവുള്ളത്. സംസ്ഥാനത്ത് കൂടുതലും വില്‍ക്കുന്നത് 500 രൂപയ്ക്ക് മുകളിലുള്ള മദ്യമാണ്. 1000 രൂപയ്ക്ക് മുകളിലുള്ള മദ്യം കേരളത്തില്‍ എട്ട് ശതമാനം മാത്രമാണ് വില്‍ക്കുന്നതെന്നും മന്ത്രി പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :