ഇതാണ് നമ്പര്‍ വണ്‍ കേരളത്തിലെ വണ്‍ സൈഡഡ് മതേതരത്വം: കെഎസ് ചിത്രയ്ക്ക് പിന്തുണയുമായി പിസി ജോര്‍ജ്

chithra
സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 17 ജനുവരി 2024 (10:59 IST)
chithra
കെ എസ് ചിത്രയ്ക്ക് പിന്തുണയുമായി ജനപക്ഷം പാര്‍ട്ടി അധ്യക്ഷനും മുന്‍ എംഎല്‍എയുമായ പി സി ജോര്‍ജ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പിന്തുണ അറിയിച്ചത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം- എന്റെ വിശ്വാസം, എന്റെ അഭിമാനം. ഇന്ത്യന്‍ ഭരണഘടന നമുക്ക് തരുന്ന സ്വാതന്ത്രമാണത്. ഒരു ഭീഷണിക്ക് മുന്‍പിലും അത് പണയം വെക്കേണ്ടതില്ല. ക്രൈസ്തവ ദേവാലയമായിരുന്ന, ഹഗ്ഗിയ സോഫിയ മുസ്ലിം ദേവാലമാക്കിയതിനെ സ്വാഗതം ചെയ്ത പാണക്കാട് തങ്ങളുടെ മകനും, ഉമ്മന്‍ ചാണ്ടിയുടെ മകനും പൂച്ചെണ്ടുകള്‍. ക്ഷേത്രം തകര്‍ത്തു നിര്‍മിച്ച പള്ളിക്കു പകരം രാമജന്മ ഭൂമിയില്‍ ഇന്ത്യന്‍ നീതിന്യായ വിധിയില്‍ ക്ഷേത്രം ഉയരുന്നതിനെ സ്വാഗതം ചെയ്ത മലയാളത്തിന്റെ പ്രിയപ്പെട്ട വാനമ്പാടിക്ക് കല്ലേറ്. ഇതാണ് നമ്പര്‍ വണ്‍ കേരളത്തിലെ വണ്‍ സൈഡഡ് മതേതരത്വം. പ്രിയപ്പെട്ട ചിത്രയ്ക്ക് എല്ലാ വിധ പിന്തുണയും-പി. സി. ജോര്‍ജ് കുറിച്ചു.

ALSO READ:
Suresh Gopi And Modi: സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷ് വിവാഹിതയായി; പ്രധാനമന്ത്രി വധൂവരന്മാര്‍ക്ക് വരണമാല്യം എടുത്ത് നല്‍കി
അയോധ്യ പ്രാണപ്രതിഷ്ഠ മുഹൂര്‍ത്തത്തില്‍ രാമമന്ത്രം ഉരുവിടണമെന്നും 5 തിരിയുള്ള വിളക്ക് കൊളുത്തിവയ്ക്കണമെന്നും പറഞ്ഞുകൊണ്ടുള്ള വീഡിയോ കെ.എസ്. ചിത്ര ചെയ്തിരുന്നു. അതിന് ശേഷം കെഎസ് ചിത്രക്കെതിരെ സൈബര്‍ ആക്രമണം രൂക്ഷമാകുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :