തിരുവനന്തപുരം|
vishnu|
Last Modified വ്യാഴം, 25 സെപ്‌റ്റംബര്‍ 2014 (17:19 IST)
ഓട്ടോ- ടാക്സി നിരക്കുകള്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഇന്നലെ അര്‍ധരാത്രി മുതല്‍ തുടങ്ങിയ ഓട്ടോ-ടാക്സി പണിമുടക്ക് പിന്‍വലിച്ചു. ഗതാഗത മന്ത്രിയുമായി സമരസമിതി നേതാക്കള്‍ നടത്തിയ ചര്‍ച്ചയേ തുടര്‍ന്നാണ് അനിശ്ചിതകാല സമരം പിന്‍വലിച്ചത്.
നിരക്ക് കൂട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു എങ്കിലും ഐഎന്‍ടിയുസി ഒഴിച്ചുള്ള സംഘടനകള്‍ പണിമുടക്കുമായി മുന്നൊട്ട് പോകുകയായിരുന്നു. പണിമുടക്ക് തുടങ്ങിയതോടെ തലസ്ഥാനത്ത് രാവിലെ ട്രെയിനിലും ദീര്‍ഘദൂര ബസുകളിലും വന്നിറങ്ങിയവര്‍ ലക്ഷ്യസ്ഥാനത്തെത്താന്‍ മാര്‍ഗമില്ലാതെ മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട അവസ്ഥയായിരുന്നു.
തലസ്ഥാനത്തും മലബാറിലും പണിമുടക്ക് പൂര്‍ണമായപ്പോള്‍ മധ്യകേരളത്തില്‍ ഭാഗികമായിരുന്നു.
പലയിടത്തും ടാക്സി വാഹങ്ങള്‍ സമരാനുകൂലികള്‍ തടഞ്ഞിരുന്നു എങ്കിലും അനിഷ്ട സന്‍ഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.