തിരുവനന്തപുരം|
jibin|
Last Modified ബുധന്‍, 10 സെപ്‌റ്റംബര്‍ 2014 (14:48 IST)
സംസ്ഥാന വ്യാപകമായി മോട്ടോര്‍ തൊഴിലാളി ഫെഡറേഷന്‍ നാളെ രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ പണിമുടക്ക് നടത്തും. സര്‍ക്കാര്‍ ചാര്‍ജ് പുതുക്കി നിശ്ചയിക്കുന്നതില്‍ വീഴ്ച് വരുത്തിയെന്ന് കാട്ടിയാണ് സംയുക്ത ട്രേഡ് യൂണിയന്‍ ജില്ലാ സമിതി നേതാക്കള്‍ നാളെ സൂചനാ പണിമുടക്കാന്‍ ആഹ്വാനം നല്‍കിയിരിക്കുന്നത്.
ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ ചാര്‍ജ് വര്‍ധന നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉറപ്പ് നല്‍കിയിരുന്നെന്നും. റിപ്പോര്‍ട്ട് വൈകുകയാണെങ്കില്‍ 2014 ജൂലായ് 31നുള്ളില്‍ സര്‍ക്കാര്‍ ഏകപക്ഷീയമായി ചാര്‍ജ് പുതുക്കി നിശ്ചയിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നതായും യൂണിയന്‍ നേതാക്കള്‍ വ്യക്തമാക്കി.
എന്നാല്‍ ഒരു മാസം കഴിഞ്ഞിട്ടും നിരക്ക് പുതുക്കി നിശ്ചയിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. അതിനാലാണ് സംസ്ഥാന വ്യാപകമായി നാളെ പണിമുടക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.