കൊച്ചി|
Last Modified ബുധന്‍, 24 സെപ്‌റ്റംബര്‍ 2014 (10:41 IST)
സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ അനിശ്ചിതകാല ഓട്ടോ-ടാക്‌സി പണിമുടക്ക്. ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പണിമുടക്ക്. ജസ്റ്റിസ് രാമചന്ദ്രന്‍ റിപ്പോര്‍ട്ട് കണ്ടിട്ടില്ലെന്നും കാണാത്ത റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്നും സമരസമിതി വ്യക്തമാക്കി.
അതേസമയം ഓട്ടോ-ടാക്‌സി നിരക്കുവര്‍ധന സംബന്ധിച്ച തീരുമാനം ഇന്ന് ചേരുന്ന മന്ത്രിസഭായോഗ തീരുമാനത്തില്‍ ഉണ്ടാകും. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് സമരസമിതി നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും ഗതാഗത മന്ത്രി വഴങ്ങിയിരുന്നില്ല.
ഓട്ടോറിക്ഷയുടെ മിനിമം ചാര്‍ജ് 20 രൂപയാക്കണമെന്നതടക്കമുളള ശുപാര്‍ശ അംഗീകരിക്കാമെന്നും ടാക്‌സി കാറുകളുടെ മിനിമം ചാര്‍ജ് 200 രൂപയായി വര്‍ധിപ്പിക്കണമെന്ന ജസ്റ്റീസ് രാമചന്ദ്രന്‍കമ്മിറ്റി ശുപാര്‍ശ അംഗീകരിക്കേണ്ടെന്നും ഗതാഗത വകുപ്പ് തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. ഈ മാസം 11ന് സമരസമിതി സൂചനാ പണിമുടക്ക് നടത്തിയിരുന്നു.