സിഗരറ്റിന്റെ പകുതി വലിക്കാന്‍ നല്‍കിയില്ല; കൊല്ലത്ത് ഓട്ടോ ഡ്രൈവര്‍മാരെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

തിങ്കളാഴ്ച രാത്രി എട്ട് മണിക്ക് കൊല്ലം പനച്ചിവിളയില്‍ നിന്ന് പുകവലിക്കുകയായിരുന്നു ഓട്ടോഡ്രൈവറായ ഷമീര്‍

രേണുക വേണു| Last Modified വ്യാഴം, 13 ഒക്‌ടോബര്‍ 2022 (11:42 IST)

കൊല്ലത്ത് ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് സിഗരറ്റിന്റെ പേരില്‍ ക്രൂര മര്‍ദ്ദനം. സിഗരറ്റിന്റെ പകുതി വലിക്കാന്‍ നല്‍കാത്തതില്‍ പ്രകോപിതരായ യുവാക്കള്‍ രണ്ട് ഓട്ടോ ഡ്രൈവര്‍മാരെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. കൊല്ലം അഞ്ചലിലാണ് സംഭവം. ബൈക്കിലെത്തിയ സംഘമാണ് ഓട്ടോ ഡ്രൈവര്‍മാരെ ആക്രമിച്ചത്. പ്രതികളെ പൊലീസ് പിടികൂടി. ഇരുവരും റിമാന്‍ഡിലാണ്.

തിങ്കളാഴ്ച രാത്രി എട്ട് മണിക്ക് കൊല്ലം പനച്ചിവിളയില്‍ നിന്ന് പുകവലിക്കുകയായിരുന്നു ഓട്ടോഡ്രൈവറായ ഷമീര്‍. ബൈക്കില്‍ എത്തിയ പനച്ചവിള സ്വദേശി ആംബുജി, പനയംച്ചേരി സ്വദേശി അജിത്ത് എന്നിവര്‍ ഷമീറിനോട് സിഗരറ്റിന്റെ പകുതി വലിക്കാന്‍ നല്‍കണനെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഷമീര്‍ നല്‍കിയില്ല. ഇതേ തുടര്‍ന്ന് യുവാക്കള്‍ ഷമീറിനെ മര്‍ദ്ദിച്ചു. ഓട്ടോറിക്ഷ എടുത്തു ഇടമുളക്കല്‍ സ്റ്റാന്‍ഡിലേക്ക് രക്ഷപ്പെട്ട ഷമീറിനെ യുവാക്കള്‍ പിന്തുടര്‍ന്ന് എത്തി. തടയാന്‍ ശ്രമിച്ച സുഹൃത്ത് ഷൈജുവിനേയും ഷമീറിനേയും കത്തികൊണ്ട് ആക്രമിച്ചു. ഷൈജുവിന്റെ ഓട്ടോയ്ക്കും കേടുപാടുണ്ടാക്കി.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :