ആറ്റിങ്ങല്‍|
Last Modified ചൊവ്വ, 2 ഡിസംബര്‍ 2014 (18:12 IST)
ഓട്ടോ റിക്ഷയില്‍ യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവറായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നഗരൂര്‍ തേക്കിന്‍കാട് ചെപ്പള്ളി വീട്ടില്‍ രാജേഷ് എന്ന 28 കാരനാണു പൊലീസ് പിടിയിലായത്.
രണ്ടു ദിവസം മുമ്പാണു സംഭവം നടന്നത്.
ഓട്ടോറിക്ഷാ ഡ്രൈവറുടെ അയല്‍ക്കാരികൂടിയായ വീട്ടമ്മയെയാണു രാജേഷ് യാത്രയ്ക്കിടെ ബലമായി പിടിച്ചിറക്കി തേക്കിന്‍കാട് ഭാഗത്തെ ആള്‍ താമസമില്ലാത്ത സ്ഥലത്തു വച്ച് പീഡിപ്പിച്ചത് എന്ന് പൊലീസ് പറഞ്ഞു.