രാമനാട്ടുകര|
Last Updated:
വെള്ളി, 28 നവംബര്‍ 2014 (18:46 IST)
പതിമൂന്നു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 66 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്രസാ വിദ്യാര്‍ത്ഥിനിയായ കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനു രാമനാട്ടുകര കെ.എസ്.ഇ.ബി ഓഫീസിനടുത്ത് കടനടത്തുന്ന മുട്ടുകുന്ന് ലീലാ നിവാസില്‍ മോഹന്‍ എന്നയാളാണു ഫറോക്ക് പൊലീസിന്‍റെ വലയിലായത്.
കഴിഞ്ഞ ദിവസം രാവിലെ മദ്രസയില്‍ പോകാന്‍ സൈക്കിളില്‍ വരുന്ന കുട്ടി സൈക്കിള്‍ ഇയാളുടെ കടയ്ക്കരികിലാണു വയ്ക്കുന്നത്. തിരിച്ച് സൈക്കിള്‍ എടുക്കാന്‍ വരുമ്പോള്‍ പ്രതി കുട്ടിയെ പ്രലോഭിപ്പിച്ച് പീഡിപ്പിക്കാന്‍ ശ്റമിച്ചു എന്ന കുട്ടിയുടെ പിതാവിന്‍റെ പരാതിയിന്‍മേലാണു അറസ്റ്റ്.പ്രതിക്കെതിരെ മറ്റു കുട്ടികളും മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.