1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. 32 year old nabbed for molestation

ഒമ്പതുകാരനു പീഡനം: 32 കാരന്‍ അറസ്റ്റിലായി

ഒമ്പതുകാരന്‍
ഒമ്പതു വയസുള്ള ബാലനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ 32 കാരന്‍ പൊലീസ് കസ്റ്റഡിയിലായി. ശാരീരികവും മാനസികവുമായി പ്രശ്നങ്ങളുള്ള ബാലനാണു പീഡനത്തിനിരയായത്.

കഴിഞ്ഞ മാസം നടന്ന ഈ സംഭവത്തിന്‍റെ പേരില്‍ കൊയിലാണ്ടി നസീറ മന്‍സിലില്‍ സിറാജ് എന്ന 32 കാരനാണു പൊലീസ് വലയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാലു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്ക് വിധേയമാക്കിയിരുന്നു. സംഭവം പ്രശ്നമായതോടെ പ്രതി ഒളിവില്‍ പോവുകയായിരുന്നു. കീഴടങ്ങുകയല്ലാതെ മറ്റു മാര്‍ഗ്ഗമില്ലെന്നു കണ്ട് പ്രതി സ്വയം കീഴടങ്ങുകയായിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.