1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kannur Accident News

കണ്ണൂരില്‍ സ്‌കൂട്ടറില്‍ നിന്ന് വീണ് പരിക്കേറ്റ അധ്യാപിക മരിച്ചു

Kannur
കണ്ണൂരില്‍ സ്‌കൂട്ടറില്‍ നിന്ന് വീണ് പരിക്കേറ്റ അധ്യാപിക മരിച്ചു. ചുഴലി ബിപിഎംഎല്‍പി സ്‌കൂളിലെ പ്രീപ്രൈമറി അധ്യാപികയായ ആര്‍ലിന്‍ വിന്‍സെന്റാണ് അപകടത്തില്‍ മരിച്ചത്. ഇന്നലെ രാവിലെയാണ് അപകടം നടന്നത്. അപകടത്തില്‍ തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. 
 
ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഇന്നുവൈകുന്നേരമാണ് സംസ്‌കാരം. വെല്‍ഡിങ് തൊഴിലാളിയായ വിന്‍സെന്റാണ് ഭര്‍ത്താവ്. 
അടുത്ത ലേഖനം
ലൈംഗികാതിക്രമത്തിനു സ്‌കൂൾ ഓഫ് ഡ്രാമ അധ്യാപകനെ അറസ്റ്റ് ചെയ്തു