1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Attack, Kumbala, Kadambar

പൊലീസിന് നേരെ കയ്യേറ്റം: മൂന്നു പേർ അറസ്റ്റിലായി

Attack
കാസർകോട്: പോലീസിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ മൂന്നു പേരെ അറസ്റ്റ് ചെയ്തു. കുമ്പള കടമ്പാർ സ്വദേശികളായ മുഹമ്മദ് ബഷീർ, അഹമ്മദ് കബീർ, അബ്ദുൽ ലത്തീഫ് എന്നിവരാണ് പിടിയിലായത്.

സ്ഥലത്തെ ദേശീയ പാത വികസനത്തിന് മണ്ണെടുക്കാനെത്തിയ ലോറി തടഞ്ഞു എന്നറിഞ്ഞു പോലീസ് എത്തിയപ്പോൾ ഉണ്ടായ സംഘര്ഷത്തിലാണ് കയ്യേറ്റശ്രമം ഉണ്ടായത്. ലോറി കടന്നുപോകാൻ അനുവദിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടതോടെ ഒരു സംഘം ആളുകൾ പോലീസിനെതിരെ തിരിയുകയായിരുന്നു. ഇതിൽ സ്ത്രീകളും ഉണ്ടായിരുന്നു എന്നാണു റിപ്പോർട്ട്. 
അടുത്ത ലേഖനം
സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്റെ മള്‍ട്ടി ടാസ്‌ക്കിങ് സ്റ്റാഫ് പരീക്ഷ; അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 17