ഉറങ്ങുന്നതിനിടെ കിടക്കയില്‍ മൂത്രമൊഴിച്ച കാമുകനെ കുത്തി പരിക്കേല്‍പ്പിച്ച യുവതിയെ അറസ്റ്റ് ചെയ്തു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 19 ജനുവരി 2023 (09:43 IST)
ഉറങ്ങുന്നതിനിടെ കിടക്കയില്‍ മൂത്രമൊഴിച്ച കാമുകനെ കുത്തി പരിക്കേല്‍പ്പിച്ച യുവതിയെ അറസ്റ്റ് ചെയ്തു. അമേരിക്കയിലെ ലൂയിസ്യാനയിലാണ് സംഭവം. യുവാവ് കിടക്കയില്‍ മൂത്രം ഒഴിച്ചതിന് പിന്നാലെ യുവതി ഇയാളെ വിളിച്ചുണര്‍ത്തി ആക്രമിക്കുകയായിരുന്നു. യുവാവ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും യുവതി അടുക്കളയില്‍ നിന്ന് കത്തിയെടുത്ത് കൊണ്ടുവന്ന് ഇയാളെ കുത്തുകയായിരുന്നു.

വയറിന്റെ ഇടത് ഭാഗത്താണ് കുത്തേറ്റത്. യുവാവിന്റെ ശ്വാസകോശത്തിന് കുത്തേറ്റിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് യുവാവിന്റെ കാമുകി ബ്രയാന ലകോസ്റ്റിനെ അറസ്റ്റ് ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :