എ കെ ജെ അയ്യര്‍|
Last Modified ശനി, 23 ജനുവരി 2021 (11:38 IST)
ചിറ്റാരിക്കല്‍: ആറ് വയസുള്ള ബാലികയുടെ കണ്ണില്‍ മുളക് തേച്ചരയ്ക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. മര്‍ദ്ദനം സഹിക്കാന്‍ കഴിയാതെ കുട്ടി അംഗന്‍വാടിയില്‍ അഭയം തെറ്റി. തുടര്‍ന്ന് കുട്ടി വീട്ടില്‍ പോകാതിരുന്നതിനാല്‍ പാരാ ലീഗല്‍ വോളന്റിയരുടെ സഹായത്തോടെ മറ്റൊരിടത്തു പാര്‍പ്പിച്ചു.
വിവരം അറിഞ്ഞെത്തിയ ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ നല്‍കിയ കൗണ്‍സിലിംഗിന് ശേഷം കുട്ടിയെ വാര്‍ഡ് അംഗം, അംഗന്‍വാടി വര്‍ക്കര്‍ എന്നിവരുടെ സഹായത്തോടെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം ശിശുസംരക്ഷണ സ്ഥാപനത്തില്‍ ആക്കുകയും ചെയ്തു.
ഇതേ കുട്ടിയുടെ പന്ത്രണ്ട് വയസുകാരിയായ സഹോദരിയെ മതിയായ ശ്രദ്ധയും പരിചരണവും നല്‍കാത്തതിന്റെ പേരില്‍ മുമ്പ് ശിശുസംരക്ഷണ സ്ഥാപനത്തില്‍ ആക്കിയിരുന്നു. കുട്ടിയുടെ വീട്ടില്‍ മദ്യം വാറ്റാറുണ്ടെന്നും നിരവധി പേര് മദ്യപിക്കാനായി എത്താറുണ്ടെന്നും കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.