അഭിറാം മനോഹർ|
Last Modified ശനി, 23 ജനുവരി 2021 (10:40 IST)
വരാനിരിക്കുന്ന നിയമസഭാ തിരെഞ്ഞെടുപ്പിന് മുന്നോടിയായി പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി അധ്യക്ഷനായ തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ പ്രഥമയോഗം ഇന്ന്. രാവിലെ 9 ന് കെപിസിസി ആസ്ഥാനത്താണ് യോഗം. ശേഷം രാവിലെ 11ന് കെപിസിസി ഭാരവാഹിയോഗം ചേരുമെന്നും ജനറല്‍ സെക്രട്ടറി കെപി അനില്‍കുമാര്‍ അറിയിച്ചു.
കെപിസിസി ഭാരവാഹിയോഗത്തിൽ പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷത വഹിക്കും. എഐസിസി നിരീക്ഷകരായ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ട്, ഗോവ മുന്‍ മുഖ്യമന്ത്രി ലൂസിനോ ഫലീറോ, കര്‍ണ്ണാടക മുന്‍ ഉപമുഖ്യന്ത്രി പരമേശ്വര, എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെസി വേണുഗോപാല്‍, താരിഖ് അന്‍വര്‍, പ്രതിപക്ഷ നേതാവ് രമേശ്
ചെന്നിത്തല തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.