140 സീറ്റുകളിലും എൻഡിഎ മത്സരിക്കും, സിനിമാതാരങ്ങൾ ഉൾപ്പടെയുള്ളവർ മത്സരാർത്ഥികൾ: വി മുരളീധരൻ

അഭിറാം മനോഹർ| Last Modified ശനി, 23 ജനുവരി 2021 (11:18 IST)
നിയമസഭാ തിരെഞ്ഞെടുപ്പിൽ കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലും എൻഡിഎയ്‌ക്ക് സ്ഥാനാർത്ഥികൾ ഉണ്ടാകുമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ.
ഈ മാസം 29 ന് ചേരുന്ന സംസ്ഥാന സമിതി യോഗത്തിൽ സ്ഥാനാർത്ഥി നിർണയം ചർച്ച ചെയ്യുമെന്നും കേന്ദ്രമന്ത്രി തൃശൂരിൽ പറഞ്ഞു.

അതേസമയം പാർട്ടി പറഞ്ഞാൽ മത്സരരംഗത്തുണ്ടാകുമെന്നും മന്ത്രി സൂചിപ്പിച്ചു.മത്സരിക്കണോ വേണ്ടേ
എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടി നേതൃത്വം ആണ്. സിനിമാതാരങ്ങൾ ഉൾപ്പെടെയുള്ളവർക്കും സ്ഥാനാർത്ഥി പട്ടികയിൽ അയോഗ്യത ഉണ്ടാവില്ലെന്നും മുരളീധരൻ പറഞ്ഞുഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :