ഇനി മദ്യം ഗ്ലാസ് കുപ്പികളിൽ മാത്രം, മദ്യക്കമ്പനികൾക്ക് സർക്കാർ നിർദേശം

അഭിറാം മനോഹർ| Last Modified വെള്ളി, 22 ജനുവരി 2021 (12:48 IST)
സംസ്ഥാനത്ത് മാർച്ച് ഒന്ന് മുതൽ മദ്യവിൽപന ഗ്ലാസ് കുപ്പികളിൽ മാത്രമാകും. മദ്യം കുപ്പികളിൽ മാത്രമെ വിതരണം ചെയ്യാവു എന്നറിയിച്ച് സംസ്ഥാന മദ്യക്കമ്പനികൾക്ക് നോട്ടീസ് നൽകി.

നിലവിൽ സ്റ്റോക്കുള്ള പ്ലാസ്റ്റിക്ക് കുപ്പികളിലെ മദ്യം വിറ്റു‌തീർക്കുന്നതിൽ തടസ്സമുണ്ടാകില്ല. കമ്പനികൾക്ക് മദ്യത്തിന്റെ അടിസ്ഥാന വില വർധിപ്പിക്കാൻ അനുമതി നൽകികയതോടെയാണ് പ്ലാസ്റ്റിക് കുപ്പികൾ തീർത്തും ഒഴിവാക്കാൻ സർക്കാർ കർശന നിർദേശം നൽകിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :