1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Assembly election kerala

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളതും, സ്ത്രീ വോട്ടര്‍മാരുള്ളതും ഈ ജില്ലയിലാണ്

Assembly Election
ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള ജില്ല മലപ്പുറമാണ്. 3,21,49,43 പേരാണ് ഇവിടെയുള്ളത്. കുറവ് വോട്ടര്‍മാരുള്ള ജില്ല വയനാടാണ്- 6,07,068 പേര്‍. കൂടുതല്‍ സ്ത്രീ വോട്ടര്‍മാരുള്ള ജില്ലയും മലപ്പുറമാണ്- 16,07,004 പേര്‍. കൂടുതല്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുള്ളത് തിരുവനന്തപുരത്താണ്- 57 പേര്‍.
 
2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ പട്ടികയില്‍ 2,67,31,509 വോട്ടര്‍മാരാണുള്ളതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കരട് വോട്ടര്‍പട്ടികയില്‍ 2,63,08,087 വോട്ടര്‍മാരാണുണ്ടായിരുന്നത്. ഇതില്‍നിന്ന് ഇരട്ടിപ്പ്, മരിച്ചവര്‍, താമസം മാറിയവര്‍ തുടങ്ങി 1,56,413 പേരെ ഒഴിവാക്കി. പുതുതായി 5,79,835 പേരെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടര്‍ക്ക് സിംഗിള്‍ സീറ്റ് വരുന്നു