അനുബന്ധ വാര്‍ത്തകള്‍
- മത്സരം കടുക്കും: പി രാജീവിനെതിരെ കളമശേരിയിൽ കെഎം ഷാജി
- പ്രതിഷേധം അവഗണിച്ച് സിപിഎം, പൊന്നാനിയിൽ പി നന്ദകുമാർ തന്നെ മത്സരിക്കും
- പൊന്നാനിയിൽ ജലീലിനെ മത്സരിപ്പിക്കാൻ ആലോചന, നന്ദകുമാറിനെ തവനൂരിലേക്ക് മാറ്റിയേക്കും
- പട്ടാമ്പിയിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി ഷാഫി പറമ്പിൽ
- അമിത് ഷാ വർഗീയതയുടെ ആൾരൂപം, ഇവിടെ വന്ന് വിരട്ടലൊന്നും വേണ്ട: രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി
സിപിഎം സ്ഥാനാർഥി പട്ടികയിൽ 12 വനിതകൾ. 8 പുതുമുഖങ്ങൾ
നിയമസഭാ തിരെഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർഥികളിൽ 12 വനിതകൾ. മന്ത്രിമാരായ ജെ.മേഴ്സിക്കുട്ടിയമ്മ, കെ.കെ.ശൈലജ എന്നിവരും വീണാ ജോര്‍ജ്, യു.പ്രതിഭ എന്നിവരൊഴികെ പട്ടികയിൽ ഇടം നേടിയ മറ്റ് എട്ട് പേരും പുതുമുഖങ്ങളാണ്
ആറ്റിങ്ങലിൽ ഒ എസ് അംബികയും അരൂരിൽ ദലീമ ജോജോ,ആലുവയിൽ ഷെല്‍ന നിഷാദ്, ഇരിങ്ങാലക്കുടയിൽ ആര്‍.ബിന്ദു,കൊയിലാണ്ടിയിൽ കാനത്തില്‍ ജമീല,വണ്ടൂരിൽ പി.മിഥുന, കോങ്ങാട് കെ.ശാന്തകുമാരി,വേങ്ങര-പി.ജിജി എന്നിവർ മത്സരിക്കും.
മേഴ്‌സിക്കുട്ടിയമ്മ കുണ്ടറയിൽ നിന്നും വീണാ ജോർജ് ആറന്മുളയിൽ നിന്നും കെകെ ശൈലജ മട്ടന്നൂരിൽ നിന്നും യു പ്രതിഭ കായംകുളത്ത് നിന്നും ജനവിധി തേടും.