പുത്തൂര്‍|
Last Modified വെള്ളി, 21 ഓഗസ്റ്റ് 2015 (20:20 IST)
നാട്ടുകാര്‍ കെട്ടിയിട്ടു മര്‍ദ്ദിച്ച് അവശനായ ബംഗാളി യുവാവ് ആശുപത്രിയില്‍ വച്ചു മരിച്ചു. എഴുകോണ്‍ വാളായിക്കോട് കോളയിലാണു സംഭവം. എന്നാല്‍ മരിച്ച ബംഗാളി യുവാവിനെ കുറിച്ചുള്ള വിവരങ്ങള്‍ അറിവായിട്ടില്ലെന്ന് എഴുകോണ്‍ സി.ഐ പറഞ്ഞു.
കഴിഞ്ഞ ദിവസം രാവിലെ വാളായിക്കോട്ടെ ഒരു വീട്ടില്‍ വന്നു കയറിയ ബംഗാളി യുവാവിനെ വീട്ടുകാര്‍ വീട്ടില്‍ നിന്നു പായിച്ചു. തുടര്‍ന്ന് മറ്റു വീടുകളിലും ഇയാള്‍ കയറിയിറങ്ങി. ഇതിനിടെ ചിലര്‍ ചേര്‍ന്ന് ഇയാളെ കെട്ടിയിട്ട് മര്‍ദ്ദിച്ചു.
വിവരം അറിഞ്ഞെത്തിയ പൊലീസാണ് ഇയാളെ കൊട്ടാരക്കര സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചത്. വൈകിട്ടോടെ ഇയാള്‍ മരിച്ചു. മരിച്ചയാള്‍ക്ക് ഉദ്ദേശം 41 വയസു കാണുമെന്ന് കരുതുന്നു. സംഭവവുമായി ബന്ധപ്പെട്ട് വാളായിക്കോട് കോളനിയിലെ നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.