അരുവിക്കരയില്‍ പ്രചാരണം നയിക്കാന്‍ വിഎസ് എത്തും: എം വിജയകുമാര്‍

അരുവിക്കര ഉപതെരഞ്ഞെടുപ്പ് , വിഎസ് അച്യുതാനന്ദന്‍ , എല്‍ഡിഎഫ് , എം വിജയകുമാര്‍
തിരുവനന്തപുരം| jibin| Last Updated: വെള്ളി, 5 ജൂണ്‍ 2015 (09:49 IST)
അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ പ്രചാരണം നയിക്കാന്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ എത്തുമോ എന്ന കാര്യത്തിന് വ്യക്തത നല്‍കി എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം വിജയകുമാര്‍ രംഗത്ത്. ഇടതുമുന്നണിയുടെ പ്രചാരണം നയിക്കുന്നത് വിഎസ് ആയിരിക്കും. മണ്ഡലത്തില്‍ ഇടതുപ്രചാരണം ഇതുവരെ ഔദ്യോഗികമായി തുടങ്ങിയിട്ടില്ലെന്നും വിജയകുമാര്‍ വ്യക്തമാക്കി.


രാവിലെ ഔദ്യോഗിക വസതിയില്‍ വി.എസിനെ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വിജയകുമാര്‍. രാവിലെ എട്ടരയ്ക്ക് കന്റോണ്‍മെന്റ് ഹൗസിലെത്തിയ വിജയകുമാര്‍ പത്ത് മിനിറ്റ് നേരം വി.എസുമായി ചര്‍ച്ച നടത്തി.

സിപിഎം തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഉദ്ഘാടനം വിഎസ് ആയിരിക്കും നിര്‍വഹിക്കുക. തെരഞ്ഞെടുപ്പ് പ്രചരണം നയിക്കാന്‍ വിഎസ് സന്നദ്ധത അറിയിച്ചിട്ടുണ്ട്. മുഴുവന്‍ സമയവും മണ്ഡലത്തില്‍ നിന്ന് പ്രചരണം നയിക്കാന്‍ ഒരുക്കമാണെന്നും വിഎസ് അറിയിച്ചിട്ടുണ്ടെന്നും വിജയകുമാര്‍ പറഞ്ഞു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :