എല്‍ഡിഎഫിന്റെ അരുവിക്കര കണ്‍വെന്‍ഷന്‍ ഇന്ന്; വിഎസ് എത്തില്ല

വിഎസ് അച്യുതാനന്ദന്‍ , പിണറായി വിജയന്‍ , അരുവിക്കര തെരഞ്ഞെടുപ്പ്
അരുവിക്കര| jibin| Last Modified ബുധന്‍, 3 ജൂണ്‍ 2015 (08:20 IST)
പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ അസാന്നിധ്യത്തില്‍ എല്‍ഡിഎഫിന്റെ അരുവിക്കര നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ഇന്ന് ചേരും. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുന്നത്. എല്‍ഡിഎഫിന്റെ പ്രമുഖ നേതാക്കളെല്ലാം കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നുണ്ട്. അതേസമയം, പിബി അംഗം പിണറായി വിജയന്‍ ചടങ്ങില്‍ പങ്കെടിക്കില്ല.

അരുവിക്കരയില്‍ എല്‍ ഡി എഫ് മണ്ഡലം കണ്‍വെന്‍ഷനില്‍ നിന്ന് ഒഴിവാക്കിയതില്‍ നേരത്തെ വിഎസ് അച്യുതാനന്ദന് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. തെരഞ്ഞടുപ്പ് പ്രചരണത്തിന് താന്‍ ഇറങ്ങണമെങ്കില്‍ പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വം ആവശ്യപ്പെടണമെന്ന നിലപാടിലായിരുന്നു പ്രതിപക്ഷനേതാവ്. തന്നെ ബോധപൂര്‍വ്വം ഒഴിവാക്കിയതാണെന്ന നിലപാടിലാണ് വിഎസ്.

അതേസമയം, ആദ്യം അതൃപ്തി അറിയിച്ച് മാറിനിന്ന വിഎസുമായി സ്ഥാനാര്‍ത്ഥി എം വിജയകുമാറും എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വവും സംസാരിക്കുകയുണ്ടായി. ഇതേ തുടര്‍ന്ന് നിലപാട് മയപ്പെടുത്തിയ വിഎസ് ക്ഷണിച്ചാല്‍ പ്രചാരണ രംഗത്തുറങ്ങാമെന്ന് എല്‍ഡിഎഫ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :