അനുബന്ധ വാര്‍ത്തകള്‍
- ഇത് കേരള മോഡല്‍; സംസ്ഥാന ജിഡിജി വളര്‍ച്ചയില്‍ അഞ്ചാമത്, ഇന്ത്യയുടെ വളര്‍ച്ചയേക്കാള്‍ കൂടുതല്‍
- കനത്ത മഴ തുടരും: നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
- വെള്ളം കയറുന്ന സ്ഥലങ്ങളില്‍ നിന്ന് മാറി താമസിക്കുക; ജാഗ്രത നിര്‍ദേശങ്ങള്‍
- യാത്രയയപ്പ് യോഗത്തിൽ നവീൻ ബാബുവിനെ അപമാനിക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് പി പി ദിവ്യ: റിപ്പോർട്ട് കൈമാറും
- എഡിഎം നവീന്‍ ബാബുവിന്റെ മരണം: പിപി ദിവ്യയുടെ ജാമ്യഹര്‍ജി വ്യാഴാഴ്ച പരിഗണിക്കും
അറിയിപ്പ്: അരുവിക്കര ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തി
ഡാമിന്റെ പരിസരവാസികള്‍ ജാഗ്രത പാലിയ്ക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്
Aruvikkara Dam
അരുവിക്കര ഡാമിന്റെ ഒന്നു മുതല്‍ അഞ്ചു വരെ ഷട്ടറുകള്‍ നിലവില്‍ 10 cm വീതം 50 cm ഉയര്‍ത്തിയിട്ടുണ്ട്. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ ഓരോ ഷട്ടറുകളും 10 cm വീതം, 50cm കൂടി ഉയര്‍ത്തേണ്ടി വരുന്നു (ആകെ 100 cm).
ഇന്ന് രാവിലെ 9:30 മണിക്കാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. ഡാമിന്റെ പരിസരവാസികള്‍ ജാഗ്രത പാലിയ്ക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്.