രേണുക വേണു|
Last Modified വ്യാഴം, 24 ഒക്‌ടോബര്‍ 2024 (09:46 IST)
സംസ്ഥാനത്തെ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ കുതിച്ച് കേരളം. ആഭ്യന്തര ഉത്പാദന വര്‍ധനവ് മുന്‍ വര്‍ഷത്തേക്കാള്‍ രണ്ട് ശതമാനത്തിലേറെ കൂടുതല്‍. 14.7 ശതമാനം ആഭ്യന്തര ഉത്പാദന വര്‍ധനവുമായി കേരളം അഞ്ചാമതാണ്. 12.01 ശതമാനമായിരുന്നു കഴിഞ്ഞ തവണത്തെ ആഭ്യന്തര ഉത്പാദന വര്‍ധനവ്.
രാജ്യത്തെ ആഭ്യന്തര ഉത്പാദന വര്‍ധനവിനേക്കാള്‍ അഞ്ച് ശതമാനം കൂടുതല്‍ കൈവരിക്കാന്‍ കേരളത്തിനു സാധിച്ചു. 9.6 ശതമാനം മാത്രമാണ് ഇന്ത്യയുടെ ആഭ്യന്തര ഉത്പാദന വര്‍ധനവ്. എന്‍ആര്‍ഐ വരുമാനം ഉള്‍പ്പെടാതെയാണ് കേരളം 14.7 ശതമാനം ആഭ്യന്തര ഉത്പാദന വര്‍ധനവ് സ്വന്തമാക്കിയത്.
28.2 ശതമാനം ആഭ്യന്തര ഉത്പാദന വര്‍ധനവുമായി മിസോറാം ആണ് ഒന്നാം സ്ഥാനത്ത്. മധ്യപ്രദേശ് 21.4 ശതമാനം വളര്‍ച്ചയുമായി രണ്ടാമത്. അസം, ബിഹാര്‍ എന്നീ സംസ്ഥാനങ്ങള്‍ മൂന്നും നാലും സ്ഥാനത്ത്. 13.8 ശതമാനം ആഭ്യന്തര ഉത്പാദന വര്‍ധനവുള്ള തമിഴ്‌നാട് ആണ് കേരളത്തിനു പിന്നില്‍ ആറാം സ്ഥാനത്ത്.