1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. aruvikara, election, suresh gopi

അരുവിക്കരയില്‍ താരപ്രപഞ്ചം, തെരഞ്ഞെടുപ്പ് പ്രചാരണം കൊട്ടിക്കലാശത്തിലേക്ക്

അരുവിക്കര
അരുവിക്കര പോളിങ് ബൂത്തിലെത്താന്‍ ഇനി നാല് നാള്‍ മാത്രം അവശേഷിക്കേ അരുവിക്കരയില്‍ പരസ്യപ്രചാരണം മുറുകുന്നു. സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി വോട്ട് അഭ്യര്‍ഥിക്കാന്‍ ഇടത്-വലത് മുന്നണികള്‍ക്കും ബിജെപിക്കുമായി വമ്പന്‍ താര നിരകളായ പ്രചാരണത്തിനായി അരുവിക്കരയില്‍ എത്തിയിരിക്കുന്നത്. യുഡി‌എഫിനായി സിനിമാ താരവും കൊണ്‍ഗ്രസ് വക്താവുമായ ഖുശ്ബു ഉടന്‍ രംഗത്തിറങ്ങും എന്നാണ് വിവരം. അതേസമയം ഇടതു മുന്ന്ണിയും ബിജെപിയും ഇതിനൊടകം തര നിരകളെ അണിനിരത്തിക്കഴിഞ്ഞു.

ഇടതുമുന്നഞ്ഞിയ്ക്കായി സിനിമാ താരമായ മുകേഷും ഇന്നസെന്റും, പി ശ്രീകുമാറും, കെപി‌എസി ലളിതയും, മധുപാല്‍ തുടങ്ങിയവര്‍ എത്തിയപ്പോള്‍ ബിജെപി കളത്തിലിറക്കിയത് കുടുംബ സദസുകളില്‍ പ്രിയങ്കരരായ സീരിയല്‍ താരങ്ങളേയാണ്. പിന്നാലെ തുറുപ്പു ചീട്ടായി സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിയേയും കളത്തിലിറക്കി. സുരേഷ് ഗോപിക്ക് മുമ്പേ കൊല്ലം തുളസി അരുവിക്കരയില്‍ പ്രചരണം ആരംഭിച്ചിരുന്നു.

ഇരുമുന്നണികളുടെയും ബിജെപിയുടെയും കേന്ദ്ര നേതാക്കാള്‍ വരും ദിനങ്ങളില്‍ അരുവിക്കരയില്‍ പ്രചാരണം കൊഴുപ്പിക്കാന്‍ എത്തും. പരസ്യപ്രചാരണത്തിന്റെ അന്ത്യപാദമായതോടെ അരുവിക്കര ത്രസിപ്പിക്കുന്ന പോരാത്ത ചൂടിലാണ്. കുടുംബയോഗങ്ങളും സ്ഥാനാര്‍ഥികളുടെ വാഹനപര്യടനവും അവസാനഘട്ടത്തിലെത്തി. ഇനി പൊതുയോഗങ്ങളിലും റോഡ് ഷോകളിലുമാണ് ഇടത് വലത് മുന്നണികളും ബിജെപിയും മറ്റ് കക്ഷികളും ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്.  അടിയൊഴുക്കുകള്‍ ഏറെ നിര്‍ണായകമായി ഈ തെരഞ്ഞെടുപ്പില്‍ വോട്ടുകളൊന്നും ചോരാതെ സ്വന്തം അക്കൌണ്ടിലാക്കാനുള്ള തത്രപ്പാടിലാണ് ഇനിയുള്ള നാല് നാള്‍ സ്ഥാനാര്‍ഥികളും വിവിധ പാര്‍ട്ടികളും.
About Writer
VISHNU N L