1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. arrest in credit card case

ക്രെഡിറ്റ് കാര്‍ഡ് നിര്‍മ്മിച്ച് പണം തട്ടിപ്പ്: രണ്ട് പേര്‍ അറസ്റ്റില്‍

വ്യാജ ക്രെഡിറ്റ് കാര്‍ഡ് നിര്‍മ്മിച്ച് പണം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

kasarkode
വ്യാജ ക്രെഡിറ്റ് കാര്‍ഡ് നിര്‍മ്മിച്ച് പണം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.  വിദ്യാനഗര്‍ കോളനിയില്‍ താമസിക്കുന്ന കര്‍ണ്ണാടക വിട്ല സ്വദേശികളായ ബഷീര്‍ (36), ഹംസ (32) എന്നിവരാണ് പൊലീസ് വലയിലായത്. 
 
തലങ്കര സ്വദേശിയായ മുഹമ്മദ് സാബിത്ത് എന്നയാളെ നുഅ‍മാന്‍ കഴിഞ്ഞയാഴ്ച കൊച്ചിയില്‍ വച്ച് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതിലൂടെയാണ് ബഷീറിനെയും ഹം‍സയേയും പൊലീസ് പിടികൂടിയത്. 
 
നുഅമാന്‍ മുമ്പ് ദുബായിലെ ഒരു പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്തിരുന്നു. ഈ സമയം ക്രെഡിറ്റ് കാര്‍ സ്വൈപ് ചെയ്യുക വഴി ഈ നമ്പരുകള്‍ ഇയാള്‍ മറ്റൊരു ഉപകരണം വഴി നോട്ട് ചെയ്തിരുന്നു. പിന്നീടാണ് സംഘം ഈ നമ്പരുകള്‍ ഉപയോഗിച്ച് പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ നിര്‍മ്മിച്ച് ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തത്. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  
അടുത്ത ലേഖനം
മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തു; മദ്ധ്യവയസ്കന്‍ പിടിയില്‍