ആറന്മുള; കെജി‌എസ് സുപ്രീം കോടതിയിലേക്ക്

ന്യൂഡല്‍ഹി| VISHNU.NL| Last Modified ഞായര്‍, 3 ഓഗസ്റ്റ് 2014 (16:22 IST)

വിമാനത്താവളത്തിന്റെ പരിസ്‌ഥിതി അനുമതി റദ്ദാക്കിയ ഹരിത ട്രൈബ്യൂണല്‍ വിധിക്കെതിരെ കെജിഎസ്‌ ഗ്രൂപ്പ്‌ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. കേന്ദ്രം പാരിസ്ഥികാനുമതി നല്‍കിയത് എല്ലാ പഠനങ്ങള്‍ക്കു ശേഷമാണെന്നും ഹരിത ട്രിബ്യൂണല്‍ ഇത് പരിഗണിക്കാതെയാണ് അനുമതി റദ്ദാക്കിയതെന്നുമാണ് കെജി‌എസ് വാദിക്കുന്നത്.

ഹരിതടൈബ്യൂണല്‍ വിധിയില്‍ തെറ്റുകളുണ്ടെന്നാണ്‌ കെജിഎസിന്റെ വാദം. കെജിഎസ്‌ ഗ്രൂപ്പിന്‌ വേണ്ടി മുന്‍ സോളിസിറ്റര്‍ ജനറല്‍ മോഹന്‍ പരാശരന്‍ ഹാജരാകും.

വ്യക്‌തമായ പരിസ്‌ഥിതി ആഘാതപഠനമോ, മാനദണ്ഡങ്ങളനുസരിച്ചു സമീപവാസികളുടെ അഭിപ്രായം കേട്ടു തെളിവെടുപ്പോ നടത്തിയില്ലെന്നും ഇവ പരിസ്‌ഥിതി അനുമതി നിഷേധിക്കുന്നതിനു മതിയായ കാരണങ്ങളാണെന്നും ട്രൈബ്യൂണല്‍ നിരീക്ഷിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :