ഏകാധിപതിയായിരുന്നെങ്കില്‍ ഒന്നാം ക്ലാസില്‍ ഗീതയും മഹാഭാരതവും പഠിപ്പിക്കുമായിരുന്നെന്ന് സുപ്രീം കോടതി ജഡ്ജി

അഹമ്മദാബാദ്:| Last Updated: ഞായര്‍, 3 ഓഗസ്റ്റ് 2014 (13:19 IST)
താന്‍ ഇന്ത്യയുടെ ഏകാധിപതിയായിരുന്നെങ്കില്‍ ഗീതയും മഹാഭാരതവും ഒന്നാം ക്ലാസില്‍ പാഠ്യവിഷയമാക്കുമായിരുന്നെന്ന് സുപ്രീം കോടതി ജഡ്ജി എആര്‍ ദാവെ.ഇതുകൂടാതെ ഇന്ത്യക്കാര്‍ പരമ്പരാഗത മൂല്യങ്ങളിലേക്കു തിരിച്ചുപോകണമെന്നും കുട്ടികള്‍ ചെറുപ്പം മുതലെ
മഹാഭാരതവും ഗീതയും പഠിക്കണമെന്നും ദാവെ പറഞ്ഞു.

അഹമ്മദാബാദില്‍ ഗുജറാത്ത് ലോ സൊസൈറ്റി പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടയിലാണ് ജഡ്ജി വിവാദ പ്രസ്താ‍വന നടത്തിയത്.
മതേതരവാദികള്‍ തന്റെ അഭിപ്രായത്തോട് യോജിക്കില്ലായിരിക്കാമെന്ന മുഖവുരയോടെയാണ് ജഡ്ജി വിവാദ അഭിപ്രായ പ്രകടനം നടത്തിയത്.

ഗുരുശിഷ്യ പരമ്പര പോലുള്ള പഴയ പാരമ്പര്യം നമുക്ക് നഷ്ടമായെന്നും ഇത് നിലവിലുണ്ടായിരുന്നെങ്കില്‍രാജ്യത്ത്
അക്രമം
ഭീകരതവാദം പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുമായിരുന്നില്ലെന്നും ജഡ്ജി പ്രസംഗത്തില്‍ പറഞ്ഞു.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :