അനുബന്ധ വാര്‍ത്തകള്‍
- വീട്ടുജോലി നൽകാമെന്ന് പറഞ്ഞ് യുവതിയെ നാല് ദിവസം തുടര്‍ച്ചയായി കൂട്ടബലാത്സംഗത്തിനിരയാക്കി; സഹോദരങ്ങള്‍ അറസ്റ്റിൽ
- കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷനായേക്കും; കുമ്മനം ദേശീയ ഉപാധ്യക്ഷൻ സ്ഥാനത്തേക്കെത്താൻ സാധ്യത
- ശബരിമല വിഷയത്തില്‍ ഇതാണ് നയം; സ്വകാര്യ ബില്ലിനെ അനുകൂലിക്കില്ലെന്ന് ബിജെപി
- പൊലീസ് തല തല്ലിപ്പൊട്ടിച്ചെന്ന് ബിജെപി നേതാവ്; കല്ലുകൊണ്ട് സ്വയം തല പൊട്ടിക്കുന്ന എംഎല്‍എയുടെ വീഡിയോ പുറത്തുവിട്ട് പൊലീസ്
- ടിഡിപിയുടെ ആറ് എംപിമാരിൽ നാലുപേരും ബിജെപിയിലേക്ക്, ചന്ദ്രബാബു നായിഡുവിന് കടുത്ത തിരിച്ചടി
അബ്ദുള്ളക്കുട്ടി ബിജെപിയിലേക്ക്?;മോദിയുമായി കൂടിക്കാഴ്ച നടത്തി
ഇനി ഡൽഹി ബിജെപി ആസ്ഥാനത്ത് അബ്ദുള്ളക്കുട്ടിയ്ക്ക് പാര്‍ട്ടി അംഗത്വം നല്‍കിയേക്കുമെന്നാണ് സൂചനകൾ.
കോണ്‍ഗ്രസില്‍ നിന്നും സിപിഐഎമ്മില്‍ നിന്നും പുറത്താക്കപ്പെട്ട എപി അബ്ദുള്ളക്കുട്ടി ഡൽഹിയിൽ മോദിയുമായി കൂടിക്കാഴ്ച നടത്തി. ബിജെപിയില്‍ ചേരാന്‍ മോദി തന്നോട് ആവശ്യപ്പെട്ടെന്ന് അബ്ദുള്ളക്കുട്ടി അറിയിച്ചു. ഇനി ഡൽഹി ബിജെപി ആസ്ഥാനത്ത് അബ്ദുള്ളക്കുട്ടിയ്ക്ക് പാര്‍ട്ടി അംഗത്വം നല്‍കിയേക്കുമെന്നാണ് സൂചനകൾ.
കഴിഞ്ഞ ദിവസം ദുബായ് സബീല്‍ പാര്‍ക്കീല്‍ യോഗാ ദിന പരിപാടിയില്‍ നരേന്ദ്രമോദിയുടെ ടീഷര്‍ട്ട് അണിഞ്ഞ് അബ്ദുള്ളക്കുട്ടി എത്തിയിരുന്നു. അബ്ദുള്ളക്കുട്ടി താത്പര്യപ്പെടുകയാണെങ്കില്‍ ബിജെപിയില്‍ അംഗത്വം കൊടുക്കുമെന്ന് സംസ്ഥാന നേതൃത്വവും പറഞ്ഞിരുന്നു.
കോണ്‍ഗ്രസില്‍ നിന്നും പുറത്തായതിനു പിന്നാലെ മംഗളൂരുവിലേക്ക് അബ്ദുള്ളക്കുട്ടി താമസം മാറിയിരുന്നു. ഇത് കര്‍ണാടകയിലെ ബിജെപിയില്‍ പ്രവര്‍ത്തിക്കാന്‍ വേണ്ടിയാണെന്നാണ് രാഷ്ട്രീയ വൃത്തങ്ങളില്‍ നിന്നുള്ള വിവരങ്ങൾ. ഇക്കാര്യം കെപിസിസി നേതൃത്വത്തെ കണ്ണൂരിലെ കോണ്‍ഗ്രസ് അറിയിച്ചിരുന്നു.
കര്‍ണാടകയില്‍ കോണ്‍ഗ്രസുമായി ഉടക്കി നില്ക്കുന്ന ആർ റോഷന് ബെയ്ഗ് ബിജെപിയില്‍ ചേരുകയാണെങ്കില്‍ ഒപ്പം ചേരാനാണ് അബ്ദുള്ളക്കുട്ടിയുടെ ആലോചനയെന്നാണ് അറിയുന്നത്.