അനുബന്ധ വാര്‍ത്തകള്‍
- കണ്ണീരൊപ്പി താരസംഘടന; മോളി കണ്ണമാലിക്ക് വീട് നിര്‍മിച്ച് നല്‍കുമെന്ന് അമ്മ
- കേരള കോണ്‍ഗ്രസിലെ പിളര്‍പ്പിന് പിന്നില്‍ ഉമ്മന്‍ചാണ്ടി;ലക്ഷ്യം കോട്ടയത്ത് ആധിപത്യമുറപ്പിക്കലെന്ന് കോടിയേരി ബാലകൃഷ്ണന്
- പാലാരി വട്ടം മേല്‍പ്പാലം: സര്‍വ്വത്ര അഴിമതി, ദേശീയ പാത അതോറിറ്റിയുടെ അനുമതി പോലും വാങ്ങാതെയാണ് പാലം പണിതത്
- പാലാരിവട്ടം അഴിമതി ചോദ്യം ചെയ്തതോടെ ഗണേഷ് കുമാർ കറിവേപ്പില പോലെ പുറത്ത്; ഉമ്മൻ ചാണ്ടി അഴിമതിക്ക് കൂട്ട് നിന്നു?
- എല്ലാരും പുകഴ്ത്തിയ ‘ഉയരെ’ കണ്ടു, കഥാപാത്രം നന്നാക്കാൻ പാർവതി കൂടുതലായി എന്ത് ചെയ്തിട്ടുണ്ട്?- വൈറലായി സുനിത ദേവദാസിന്റെ കുറിപ്പ്
ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്ത മോളിയുടെ വീടെവിടെ? എല്ലാം നാടകമോ? - സുനിത ദേവദാസ് ചോദിക്കുന്നു
കലാകാരി മോളി കണ്ണമാലിക്ക് കയറിക്കിടക്കാന്‍ ചോര്‍ന്നൊലിക്കാത്ത ഒരു കൂര പോലുമില്ലായെന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയകളിൽ നിറഞ്ഞിരുന്നു. ഇതോടെ സംഘടനയിൽ അംഗം അല്ലാതിരുന്നിട്ട് കൂടി ഇവർക്ക് വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് താരസംഘടന 'അമ്മ' അറിയിക്കുകയും ചെയ്തിരുന്നു.
എന്നാൽ, ഇത് പൊതുജനത്തെ കബളിപ്പിക്കുന്ന വാർത്തയാണെന്ന് മാധ്യമപ്രവർത്തകയായ സുനിത ദേവദാസ് പറയുന്നു. കെ വി തോമസ് എം പിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ അവർ മോളിക്ക് അന്ന് ഒരു വീട് വെച്ച് നൽകിയിരുന്നു. ആ വീടിന്റെ കാര്യം മറച്ച് വെച്ച് കൊണ്ടാണ് പുതിയ വീടിനായി മോളി ബഹളം വെയ്ക്കുന്നതെന്നാണ് സുനിത പറയുന്നത്.
മോളിക്ക് കെ വി തോമസ് വീട് നിര്‍മ്മിച്ച് നല്‍കിയെങ്കിലും മകനൊപ്പം ഇവര്‍ താമസം മാറുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ, നിലവിൽ അങ്ങനെയൊരു വീടുണ്ടായിട്ടും മറ്റൊരു വീടിനായി ഇപ്പോൾ വാശി പിടിക്കുന്നത് മകന് പുത്തൻ വീട് ലഭിക്കുന്നതിനായിട്ടാണെന്ന് സുനിത ആരോപിക്കുന്നു.