സുകുമാരന്‍നായരുടെ തറവാട്ട് സ്വത്തല്ല എന്‍എസ്എസ് ആസ്ഥാനം: അനൂപ് ചന്ദ്രന്‍

Last Modified ഞായര്‍, 28 ജൂണ്‍ 2015 (13:04 IST)
സുരേഷ്‌ഗോപിയെ എന്‍എസ്‌എസ്‌
ബജറ്റ് സമ്മേളനവേദിയില്‍
നിന്നും ഇറക്കിവിട്ട സുകുമാരന്‍ നായരുടെ നടപടിയെ വിമര്‍ശിച്ച്
നടന്‍ അനൂപ്‌ ചന്ദ്രന്‍.ജി സുകുമാരന്‍നായരുടെ തറവാട്ട് സ്വത്തല്ല എന്‍.എസ് എസ് ആസ്ഥാനമെന്ന് അനൂപ് ചന്ദ്രന്‍ പറഞ്ഞു.


നടപടി ജനാധിപത്യ വിരുദ്ധമാണെന്നും രാജ്യം ഭരത്‌പുരസ്‌ക്കാരം നല്‍കി ആദരിച്ച നടനെയാണ്‌ സുകുമാരന്‍നായര്‍ ഇറക്കി വിട്ടതെന്നും അനൂപ് ചന്ദ്രന്‍ പറഞ്ഞു.സാമുദായിക നേതാക്കളെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്ന ഏത്‌ കലാകാരനും ഉണ്ടായേക്കാവുന്ന ദുര്യോഗമായിരിക്കും ഇതെന്നും അനൂപ്‌ കൂട്ടിച്ചേര്‍ത്തു. മതമേലധ്യക്ഷന്‍മാരുടെ പൃഷ്‌ടം താങ്ങാന്‍ കലാകാരത്താര്‍ പോകരുതെന്നും അനൂപ് കൂട്ടിച്ചേര്‍ത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :